Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എല്ലാം സസ്‌പെന്‍സ്... നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥത്തിനോടൊപ്പം സ്വര്‍ണം കടത്തിയോ എന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും; മാധ്യമങ്ങളെ വെട്ടിച്ച് ജലീല്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ഉറക്കമൊഴിച്ച് ചാനലുകാര്‍; വീണ്ടും കൊച്ചി ശ്രദ്ധാകേന്ദ്രമാകുമ്പോള്‍

19 SEPTEMBER 2020 10:12 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ ചാനലുകാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണുള്ളത്. കസ്റ്റംസിന്റെ ചോദ്യം ചെയയലിനായി എത്തുന്ന മന്ത്രി കെടി ജലീലിന്റെ വിഷ്വലെടുക്കാനാണ് ചാനലുകാര്‍ ഉറക്കം കളഞ്ഞ് മത്സരിക്കുന്നത്. ആദ്യത്തെ തവണ ചോദ്യം ഇഡിയുടെ ചോദ്യം ചെയ്യലിന് ജലീല്‍ എത്തിയപ്പോള്‍ ഒരു മീന്‍ കുഞ്ഞുങ്ങളുമറിഞ്ഞില്ല. എന്നാല്‍ രണ്ടാം തവണ എന്‍ഐഎ ആസ്ഥാനത്ത് എത്തിയപ്പോള്‍ മനോരമ ന്യൂസിലെ റിപ്പോര്‍ട്ടറാണ് കണ്ടുപിടിച്ചത്. അത് മറ്റ് ചാനലുകാര്‍ക്ക് നാണക്കേടായി. ഇനിയങ്ങനെ സംഭവിക്കാതിരിക്കാന്‍ കൊച്ചിയില്‍ ഉറക്കമൊഴിച്ചിരിക്കാന്‍ ശ്രമിക്കുകയാണ് ചാനലുകാര്‍.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു മന്ത്രി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും എന്ന വാര്‍ത്തയോടെയാണ് കൊച്ചി വീണ്ടും തിളയ്ക്കുന്നത്. ഇതിനിടെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചു കോണ്‍സുലേറ്റിനെതിരേ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നയതന്ത്ര ചാനല്‍ വഴി എത്തിച്ച സാധനങ്ങള്‍ പുറത്തു വിതരണം ചെയ്യുന്നതു ചട്ടലംഘനമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.
ഇവിടെ ജലീലിനു ലഭിച്ച മതഗ്രന്ഥങ്ങള്‍ അടങ്ങിയ പാഴ്‌സല്‍ പുറത്തെ സംഘടനകള്‍ക്കു വിതരണം ചെയ്തതായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.

എന്‍ഐഎ തന്നെ സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ജലീല്‍ ഉയര്‍ത്തിയിരിക്കുന്ന വാദം. അതേസമയം, പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രിയുടെ പങ്ക് വ്യക്തമായാല്‍ മന്ത്രി പ്രതിസ്ഥാനത്തേക്കു വരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനിടെ, യുഎഇ കോണ്‍സുലേറ്റ് വഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ എന്നീ ഏജന്‍സികള്‍ ചോദ്യം ചെയ്തതിനു പിന്നാലെ മൂന്നാമത്തെ ഏജന്‍സിയാണു മന്ത്രിയെ ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത്.

ജലീലിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ഇഡിക്കും എന്‍ഐഎയ്ക്കും നല്‍കിയ മൊഴി കസ്റ്റംസ് ശേഖരിക്കും. ഇവ വിശദമായി പരിശോധിച്ച ശേഷമേ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുകയുള്ളൂവെന്നാണു ലഭിക്കുന്ന സൂചന. ഇന്നലെ കസ്റ്റംസ് കമ്മീഷണറും ഇഡി ഡയറക്ടറും ചര്‍ച്ച നടത്തിയിരുന്നു.

എന്‍ഐഎയ്ക്കു മുമ്പാകെ മന്ത്രി നല്‍കിയ മൊഴിയും പരിശോധിക്കും. നയതന്ത്ര ബാഗേജിലൂടെ കൊണ്ടുവരുന്നതു കോണ്‍സുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇതു വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.

ഈ സാഹചര്യത്തിലാണ് യുഎഇ കോണ്‍സുലേറ്റിനെതിരേ കേസെടുത്തത്. യുഎഇ കോണ്‍സുലേറ്റ് മന്ത്രിയെ ബന്ധപ്പെടുകയാണ് ചെയ്തതെന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായി ജലീലില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനും കസ്റ്റംസിന് അധികാരമുണ്ട്.

മന്ത്രിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും തയാറെടുക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇതോടെ വീണ്ടും ആളിക്കത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

ഇഡി, എന്‍ഐഎ എന്നീ അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്തതിനു പിന്നാലെ 385 കേസുകളാണ് സംസ്ഥാന വ്യാപകമായി പോലീസ് രജിസ്റ്റര്‍ ചെയ്തത്. 1,131 പേരെ അറസ്റ്റ് ചെയതു. കസ്റ്റംസ് ചോദ്യം ചെയ്യല്‍കൂടി ആവുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു പോലീസ് പറയുന്നത്. അതിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. എല്ലാം കൂടിയാകുമ്പോള്‍ ഇനി വരാനിരിക്കുന്നത് വാര്‍ത്തകളുടെ ദിനമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (26 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (42 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends