ഇത് കേരളമോ... സി പി എമ്മിന്റെ വര്‍ഗീയ പ്രചാരണം ഭയന്ന് കോണ്‍ഗ്രസും ലീഗും കെടി ജലീലിന് എതിരായ സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി സൂചന; ലീഗും ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു എന്ന പ്രചാരണത്തിന് ശക്തി കൂടുമ്പോള്‍ ഭയന്ന് നേതാക്കള്‍

സി പി എമ്മിന്റെ വര്‍ഗീയ പ്രചാരണം ഭയന്ന് കോണ്‍ഗ്രസും ലീഗും കെ ടി ജലീലിന് എതിരായ സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് സൂചന. അങ്ങനെ വീണ്ടും കെ. ടി. ജലീലിന് രക്ഷപ്പെടാന്‍ കളമൊരുങ്ങുന്നു.
ഇക്കഴിഞ്ഞ മാസങ്ങളില്‍ സംഭവിച്ചതുപോലെയാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. ലീഗും ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു എന്ന് സി പി എം ഡാവിന് ഒരടി അടിച്ചു. മഹാതന്ത്രശാലിയായ കോടിയേരിയാണ് തുടക്കമിട്ടത്. ഈ ആരോപണമാണ് ലീഗിനെയും കോണ്‍ഗ്രസിനെയും വെള്ളത്തിലാക്കിയത്.
കെ.ടി. ജലീലിനെതിരെ നടക്കുന്ന പ്രത്യക്ഷ സമരങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് .
ഖുറാന്‍ കൈപ്പറ്റിയതിന്റെ പേരില്‍ കെ.റ്റി. ജലീലിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേര്‍ന്ന് സമരം ചെയ്യുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഏല്‍ക്കേണ്ടിടത്ത് ഏറ്റെന്ന് ചുരുക്കം.
ഖുറാന്‍ എന്നാല്‍ എന്താണ്? അത് വെറുമൊരു വാക്കല്ല. വലിയൊരു വികാരമാണ്. ലക്ഷങ്ങളാണ് ഖുറാന്‍ എന്ന പദം ഓരോ നിമിഷവും ഉരുവിടുന്നത്. ജലീല്‍ കൈപ്പറ്റിയ പെട്ടിയില്‍ ഉണ്ടായിരുന്നത് ഖുറാന്‍ ആണ്. അതില്‍ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം പ്രശ്‌നമേയല്ല. കാരണം അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇനി തെളിയിക്കപ്പെടുകയുമില്ല. അതാണ് ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടിയത്. പാണക്കാട് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലികുട്ടിക്കും സി പി എം തന്ത്രത്തിന്റെ അപകടം മനസിലായി കഴിഞ്ഞു. അതോടെ തങ്ങള്‍ സമരത്തിനില്ല എന്ന കാര്യം ലീഗ് നേതൃത്വം, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.
ലീഗിന്റെ കണ്ണൂരുട്ടലില്‍ രമേശ് ചെന്നിത്തല വീണുവെന്നാണ് റിപ്പോര്‍ട്ട്. താനായിട്ട് ലീഗിനെ പിണക്കുന്നില്ല എന്നാണ് ചെന്നിത്തലയുടെ പുതിയ നിലപാട്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയുടെ കസേരയില്‍ 2021 ല്‍ എത്തുമെന്ന വാര്‍ത്ത ചെന്നിത്തലക്കറിയാം. ലീഗിനെ പിണക്കിയാല്‍ തനിക്ക് ആഭ്യന്തരമന്ത്രി പദം പോലും കിട്ടില്ല. അതിനാല്‍ ചെന്നിത്തല വിവാദങ്ങളില്‍ നിന്ന് പിന്‍മാറി. ഇതെല്ലാം കണ്ട് കോടിയേരി ചിരിക്കുന്ന ചിരി കണ്ടാല്‍ ദൈവം പൊറുക്കില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രി കെടി ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ജലീലിനെ വിളിപ്പിച്ചത്. മാത്രമല്ല എന്‍ഐഎ സാക്ഷിയെന്ന നിലയില്‍ ആണ് കെടി ജലീലിനെ വിളിപ്പിച്ച് വിവരങ്ങളാരാഞ്ഞതെന്നും അതിലെന്താണ് തെറ്റെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
ഖുര്‍ആന്‍ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആന്‍ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആര്‍എസ്എസ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഒപ്പം ചേര്‍ന്നത് എങ്ങനെ? ഖുര്‍ആന്‍ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ബാലൃഷ്ണന്‍ ചോദിച്ചു. പ്രാചാരണങ്ങള്‍ അല്‍പ്പായുസ്സാണ്. കെടി ജലീല്‍ രാജിവക്കാന്‍ പോകുന്നില്ല. എന്ത് സമരം നടത്തിയാലും അതുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
പതിനാല് മണിക്കൂര്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മീഷന് മുന്നിലിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു എന്നും കോടിയേരി പ്രതികരിച്ചു.
ഇതിനിടെ മുസ്ലീം വികാരം ആളിക്കത്തിക്കാന്‍ ജലിലും അദ്ദേഹത്തിന് കഴിയുന്ന വിധത്തില്‍ ശ്രമിക്കുന്നുണ്ട്. അത് എഫ് ബി വഴിയാണെന്ന് മാത്രം. മുഖ്യമന്ത്രി പോലും ജലീലിനെ സംരക്ഷിക്കുന്നതിന് കാരണം മറ്റൊന്നല്ല. ഖുറാന്‍ കൈപ്പറ്റിയതിന്റെ പേരില്‍ ഒരു മന്ത്രിക്ക് ഏറ്റെടുക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ അടുത്ത തെരഞ്ഞടുപ്പില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതു തന്നെയാണ് സി പി എമ്മും ലക്ഷ്യമിടുന്നത്. ഒരു ഇസ്ലാം മത വിശ്വാസിയായതിന്റെ പേരില്‍ താന്‍ അനുഭവിച്ച വൈഷമ്യങ്ങള്‍ ജലീല്‍ എണ്ണിയെണ്ണി പറയും. ജലീല്‍ മാത്രമല്ല സിപി എമ്മും. അപ്പോള്‍ വോട്ട് എങ്ങോട്ട് തിരിയുമെന്ന് കണ്ടറിയാം.
സി പി എമ്മിന്റെ ബുദ്ധി കോണ്‍ഗ്രസ് മനസിലാക്കാതെ പോയി എന്നിടത്താണ് അവര്‍ക്ക് സംഭവിച്ച പിഴവ്. ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവില്‍ ഖിന്നനായിരിക്കുന്ന രമേഷ് ചെന്നിത്തലക്ക് അക്കാര്യം മനസിലാകാതെ പോയതാണെന്ന് വേണം കരുതാന്‍. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും ലീഗും എത്തിച്ചേര്‍ന്നിരിക്കുന്നത് വലിയൊരു കുപ്പികഴുത്തിലാണ്. മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് അവര്‍.
ജലീല്‍ പഠിച്ചത് ലീഗിന്റെ സ്‌കൂളിലാണ്. അദ്ദേഹത്തിന് മലപ്പുറം പൊളിറ്റിക്‌സ് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതു തന്നെയാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ബി ജെ പി കളിച്ചതും നല്ല രാഷ്ട്രീയം തന്നെ. അവര്‍ക്ക് ഒരു പ്രത്യേക ഗ്രൂപ്പായിരുന്നു ലക്ഷ്യം. അവിടേക്കാണ് അവര്‍ തോണി തുഴഞ്ഞെത്തിയത്. ഒരു വിഭാഗത്തെ തഴഞ്ഞ് മറ്റൊരു വിഭാഗത്തെ കൈയിലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതൊന്നും മനസിലാക്കാതെയാണ് കോണ്‍ഗ്രസ് കളിച്ചത്.
ഖുര്‍ ആനില്‍ പിടിച്ച് തൂങ്ങിയാല്‍ തങ്ങള്‍ മലപ്പുറത്തിന് പുറത്താകുമെന്ന് ലീഗിന് മനസിലായി കഴിഞ്ഞു. അതിനേക്കാള്‍ ഭേദം ജലീലിനെ അദ്ദേഹത്തിന്റെ വഴിക്ക് വിടുന്നതാണെന്ന് അവര്‍ കരുതുന്നു.
" f
https://www.facebook.com/Malayalivartha

























