Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആഴിമല തീരത്തെത്തിയ വന്‍തിര കവര്‍ന്നത് ഉറ്റ സുഹൃത്തുക്കളെ.... ജോണ്‍സന്റെ യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനായി അവര്‍ ഒത്തുകൂടിയത് അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല... കടല്‍ കടക്കാനാഗ്രഹിച്ചവരെ കടലെടുത്തത് എല്ലാവരേയും സങ്കടക്കടലിലാക്കി

19 SEPTEMBER 2020 09:33 AM IST
മലയാളി വാര്‍ത്ത

ആഴിമല തീരത്തെത്തിയ വന്‍തിര കവര്‍ന്നത് ഉറ്റ സുഹൃത്തുക്കളെ.... ജോണ്‍സന്റെ യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനായി അവര്‍ ഒത്തുകൂടിയത് അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. കണ്‍മുന്നില്‍ കടല്‍കണ്ട് വളര്‍ന്നവരും ഇണങ്ങിയും പിണങ്ങിയും കടലിനോട് കൂട്ടായവരും അങ്ങനെയുള്ള നാല് ചെറുപ്പക്കാരെയാണ് ആഴിമല തീരത്തെത്തിയ വന്‍തിര കവര്‍ന്നത്.

എംബിഎ പഠനം എന്ന സ്വപ്നം ബാക്കിയാക്കി ജോണ്‍സന്‍ ക്ലീറ്റസ് യാത്രയായത് നിശ്ചയിച്ചതിലും ഒരു ദിവസംമുമ്‌ബേ, അതും ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പം. പഠിച്ച്കുടുംബത്തിന്റെ തണലാകാമെന്ന ജോണ്‍സന്റെയും മനുവിന്റെയും മോഹങ്ങളാണ് കടലെടുത്തത്. വെള്ളിയാഴ്ച വിമാനം കയറാനിരിക്കെയാണ് ജോണ്‍സനെ വിധി തട്ടിയെടുത്തത്. വാടകവീട്ടില്‍ കഴിയുമ്‌ബോഴും കടമെടുത്തും ഓട്ടോ ഓടിച്ച് കിട്ടുന്നതുമായ തുച്ഛവരുമാനം സ്വരുക്കൂട്ടിയും മകനെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന് ക്ലീറ്റസും മോഹിച്ചു.

മകന്റെ വിദേശയാത്ര സ്വപ്നം കണ്ടുനടന്ന അവര്‍ കേട്ടത് വിയോഗത്തിന്റെ വാര്‍ത്ത. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍ സങ്കടത്തിനും കൂട്ടനിലവിളിക്കും വഴിമാറി. മനുവും അടുത്ത മാസം ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജോണ്‍സന്റെ യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനായിരുന്നു പത്തുപേരുള്ള സുഹൃദ്‌സംഘം വ്യാഴാഴ്ച വൈകിട്ട് കടല്‍ക്കരയില്‍ ഒത്തുചേര്‍ന്നത്.

ആഴിമല ക്ഷേത്രത്തിനു താഴെ കടല്‍ത്തീരത്ത് അവര്‍ ഇരിപ്പുറപ്പിച്ചു. വൈകുന്നേരങ്ങളിലെ കാല്‍പ്പന്ത് കളി വിദേശത്ത് പോയാല്‍ നടക്കില്ലെന്നതുള്‍പ്പെടെ കുഞ്ഞുകുഞ്ഞു വിഷമം ജോണ്‍സണ്‍ പങ്കുവച്ചു. ഇതിനിടെ കടല്‍വെള്ളത്തില്‍ കാല്‍ കഴുകാന്‍ ശ്രമിച്ച ജോണ്‍സനെ വീശിയടിച്ച വന്‍തിര വലിച്ചെടുത്തു. പ്രിയപ്പെട്ടവനെ രക്ഷിക്കാന്‍ സന്തോഷും സാബുവും മനുവും നിക്കോള്‍സണും അപകടം മറന്ന് തിരയിലേക്ക് ചാടി. ചൂണ്ടയിടുകയായിരുന്ന മത്സ്യത്തൊഴിലാളി എറിഞ്ഞുകൊടുത്ത കയറില്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും മൂന്നാംതവണ നിക്കോള്‍സന് പിടിവള്ളിയായി.ഇതിനിടെ മറ്റ് നാല് പേരെയും കടലെടുത്തു. തൊട്ടുമുമ്പുവരെ കളിചിരിയുയര്‍ന്ന സംഘത്തില്‍ ആര്‍പ്പുവിളികള്‍ ബാക്കിയായി. ഇനിയും കിട്ടാത്ത രണ്ടുപേര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. കടല്‍ കടക്കാനാഗ്രഹിച്ചവരെ കടലെടുത്തത് എല്ലാവരേയും സങ്കടക്കടലിലാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (26 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (42 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends