Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

തലയില്‍ കൈവച്ച് പോലീസ്... സംസ്ഥാന പോലീസോ ഇന്റലിജന്‍സോ അറിയാതെ എന്‍ഐഎ നടത്തിയ അതീവ രഹസ്യ നീക്കം ഫലം കണ്ടു; പാക്കിസ്ഥാനിലെ അല്‍ഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള പിടിയിലായവര്‍ നുഴഞ്ഞു കയറിയ വിദേശികള്‍; കേരളം ഞെട്ടിയുണരും മുമ്പ് സംഭവ ബഹുലം

20 SEPTEMBER 2020 08:39 AM IST
മലയാളി വാര്‍ത്ത

കേരളം ഇന്നലെ ഞെട്ടിയുണര്‍ന്നത് നമ്മളെ കുഴിച്ച് മൂടാനായി കച്ചകെട്ടിയ ഭീകരരെ കേരളത്തില്‍ നിന്ന് പിടിച്ചു എന്ന വാര്‍ത്തയോടെയാണ്. കേരളത്തിലെ ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും ഇതറിഞ്ഞില്ല. നമ്മുടെ കൊടികെട്ടിയ പോലീസും ഇന്റലിജന്‍സും അറിയുന്നത് എന്‍ഐഎ പറഞ്ഞിട്ടാണ്. രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൂര്‍മ്മ ബുദ്ധി എന്‍ഐഎയില ചുണക്കുട്ടികള്‍ നടപ്പിലാക്കിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കേരളത്തിന്റെ ഞെട്ടല്‍ അങ്ങ് പാകിസ്ഥാനിലും കൊണ്ടു. അവരും കണ്ണുതള്ളി.

കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എന്‍ഐഎയുടെ ഡല്‍ഹി ഓഫിസാണു കൊച്ചി, ബംഗാള്‍ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എന്‍ഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവര്‍ അല്‍ഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം. ഓപ്പറേഷനെപ്പറ്റി എന്‍ഐഎ പൊലീസിനു വിവരം നല്‍കിയതു വെള്ളിയാഴ്ച രാത്രി 12നാണ്. നടപടിക്കു പൊലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് നടപടി എന്നു വ്യക്തമാക്കിയില്ല. സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലെ പൊലീസുകാര്‍ക്കു പുറമേ ജില്ലാ പൊലീസ് മേധാവിമാരുടെ സ്‌െ്രെടക്കിങ് ഫോഴ്‌സും കണ്‍ട്രോള്‍ റൂം അംഗങ്ങളും പങ്കെടുത്തു.

പാക്കിസ്ഥാനിലെ അല്‍ഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എന്‍ഐഎ ഒരാഴ്ചയായി കേരളത്തില്‍ വലവിരിച്ചത്. ഇതില്‍ 3 പേരെയാണ് പിടികൂടിയത്. ശേഷിക്കുന്ന 2 പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം. അറസ്റ്റിലായ 3 പേരും ബംഗാള്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിന്‍ ലാദന്‍ രൂപം കൊടുത്ത അല്‍ ഖായിദയുടെ ദക്ഷിണേന്ത്യന്‍ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

കൊച്ചി നാവികത്താവളം, കപ്പല്‍ശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുന്‍പു കേന്ദ്ര ആഭ്യന്തരവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിനു പുറമേ സാധാരണ ജനങ്ങള്‍ ഒത്തുചേരുന്ന ഇടങ്ങളിലും ഇവര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണു സൂചനഅബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബര്‍ 9നു രാത്രി തമിഴ്‌നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തില്‍ ആദ്യമായി അല്‍ ഖായിദയുടെ പേരു കേട്ടത്.

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ അല്‍ ഖായിദയുടെ ദക്ഷിണേന്ത്യന്‍ മൊഡ്യൂളിന്റെ കമാന്‍ഡര്‍ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍. എന്നാല്‍ എന്‍ഐഎ രൂപീകരിക്കും മുന്‍പു നടന്ന ഈ കുറ്റകൃത്യത്തില്‍ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അല്‍ഖായിദ ബന്ധത്തിനു തെളിവുകള്‍ കണ്ടെത്താനായില്ല.

പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്‌ഫോടനം, വാഗമണ്‍ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തില്‍ അറസ്റ്റുണ്ടാകുന്നത്.

അറസ്റ്റിലായവരില്‍ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയിരുന്നത് ഒരാള്‍ മാത്രം. അതിഥിത്തൊഴിലാളികള്‍ നിര്‍ബന്ധമായി അടുത്തുള്ള സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. എന്നിട്ടും അവര്‍ കേരളത്തില്‍ വിലസി. അതാണ് എന്‍ഐഎ പൊളിച്ചടുക്കിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (1 hour ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (3 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (4 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (4 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (5 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (6 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (6 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (6 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (6 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (6 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (6 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (7 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (7 hours ago)

Malayali Vartha Recommends