നാടിന് ഗുണം വരാന്‍ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

നാടിന് ഗുണം വരാന്‍ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. ലൈഫ് മിഷന് ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം പ്രതിപക്ഷ നേതാവ് രാജിവച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാടിന് ഗുണമുണ്ടാകുന്ന എന്തെങ്കിലും നടക്കുമ്ബോള്‍ തങ്ങള്‍ക്ക് അതില്‍ കൂട്ടുചേരാന്‍ പറ്റില്ല എന്നാണ് പ്രതിപക്ഷ നിലപാട്. അതിനെ മോശമായി ചിത്രീകരിച്ച് എതിര്‍ക്കും. ലോക കേരള സഭ നല്ലരീതിയില്‍ മുന്നോട്ട് പോയിരുന്നു. എല്ലാവരുടെയും സഹകരണം അതിന് ഉണ്ടായിരുന്നു. അതിന്റെ ഗുണവുമുണ്ടായി. അപ്പോഴാണ് ഇതേ പ്രതിപക്ഷ നേതാവ് താന്‍ ഇനി അതില്‍ പങ്കെടുക്കാനില്ലെന്ന് പറഞ്ഞത്. അതേ രീതിയാണ് ഇപ്പോഴുമുണ്ടായിരിക്കുന്നത്.
2,26,000 ലേറെ വീടുകള്‍ ലൈഫിന്റെ ഭാഗമായി കൊടുത്തുകഴിഞ്ഞു. അത്രയേറെ വീടുകള്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്ന നില നിസ്സാരമായ കാര്യമാണോ. ഈ ഒരു നേട്ടത്തെ അങ്ങേയറ്റം താറടിക്കണം. അതിന്റെ ഭാഗമായാണ് ലൈഫ് മിഷന് ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെക്കുകയെന്ന പ്രസ്താവനയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
https://www.facebook.com/Malayalivartha