വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈന്
വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈന്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും നേരത്തെ ക്വാറന്റൈന് ഏഴ് ദിവസമാക്കി ചുരുക്കിയിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയപ്പോള്‍ വിദേശത്ത് നിന്ന് വരുന്നവരുടെ കാര്യം സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ക്വാറന്റൈന് ദിവസങ്ങള്‍ സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha