'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയില്‍ സ്വകാര്യജെറ്റ് ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് ദുരന്തം .ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടമായി നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിച്ച് സ്വകാര്യ ജെറ്റ് തകര്‍ന്ന് ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പാം ബീച്ചില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ച വിമാനം വന്‍ സ്ഫോടനത്തോടെ റോഡരികിലേക്ക് ഇടിച്ച് കത്തുകയായിരുന്നു.
അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തുന്ന കോക്പിറ്റിലെ അവസാനത്തെ സന്ദേശം പുറത്തുവന്നതോടെ ദുരന്തത്തിന്റെ ഭീകരത വ്യക്തമായി.വനിതാ പൈലറ്റ് അതീവ പരിഭ്രാന്തിയോടെ നടത്തുന്ന സംഭാഷണമാണ് കോക്പിറ്റ് ഓഡിയോയിലുള്ളത്. 'മേഡേ... മേഡേ... വിമാനം മിനിറ്റില്‍ 10,000 അടിയോളം താഴേക്ക് പതിക്കുകയാണ്' എന്ന് പൈലറ്റ് നിലവിളിയോടെ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് വിമാനത്തിന്റെ വേഗത പരിധിക്കപ്പുറമായെന്നും, ചിറകുകള് ഒരുവശത്തേക്ക് 60 ഡിഗ്രിയോളം ചരിഞ്ഞ് വിമാനം വശങ്ങളിലേക്ക് മറിയുകയാണെന്നും പൈലറ്റ് വ്യക്തമാക്കുന്നുണ്ട്.
'ഞങ്ങള്‍ക്ക് സമയം തീര്‍ന്നു, വിമാനം നിലത്തിടിച്ച് തകരാന്‍ പോകുന്നു' എന്ന് ആറിവിളിച്ച് അവസാനിക്കുന്ന ഓഡിയോ ഏതൊരു കേള്‍വിക്കാരനെയും ഭീതിയിലാഴ്ത്തുന്നതാണ്.നിലത്തുപതിച്ച ഉടന്‍ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീഗോളമായി മാറുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചതായി യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിനില്‍ നിന്ന് ബഹാമസിലെ നോര്‍ത്ത് എലൂഥെറയിലേക്ക് പുറപ്പെട്ട 'ലിയര്‍ജെറ്റ് 60' (Learjet 60) എന്ന ഇരട്ട എഞ്ചിന് ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായ മാള്‍-എ-ലാഗോ എസ്റ്റേറ്റില്‍ നിന്ന് കേവലം എട്ട് മൈല്‍ മാത്രം അകലെയാണ് കത്തുന്ന വിമാനം വീണത്. അപകടത്തില്‍ ഒന്‍പത് യാത്രക്കാരും സംഭവസ്ഥലത്തുതന്നെ തല്‍ക്ഷണം മരണപ്പെട്ടതായി യു.എസ് ഗതാഗത സെക്രട്ടറി സ്ഥിരീകരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12:50 ഓടെയായിരുന്നു അപകടം. ഓസ്റ്റിനിലെ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബഹാമസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു വിമാനം. 35,000 അടി ഉയരത്തിൽ പറന്നുയരവേ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചിരുന്നു.
ഇതിനുശേഷം ഉയർന്ന ആൾട്ടിറ്റ്യൂഡിലേക്ക് മാറാൻ അനുമതി അഭ്യര്‍ഥിച്ചിരുന്നു എന്നാല്‍, മിനിറ്റുകൾക്കകം വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങുകയായിരുന്നു.മിനിറ്റിൽ 10,000 മുതൽ 30,000 അടി വരെ വേഗതയിലാണ് വിമാനം താഴേക്ക് കുതിച്ചത്. അപകടത്തിന് തൊട്ടുമുന്‍പ് പൈലറ്റ് 'മേയ്ഡേ' സന്ദേശം അയച്ചതായി എയർ ട്രാഫിക് കൺട്രോൾ റെക്കോർഡുകളിൽ വ്യക്തമാണ്. ‘ഞങ്ങൾ 8,000 അടിയിലേക്ക് കൂപ്പുകുത്തുകയാണ് - മെയ്ഡേ, മെയ്ഡേ - ഞങ്ങൾ മിനിറ്റിൽ 10,000 അടിയിലേക്കാണ് കുതിക്കുന്നത്– മിനിറ്റിൽ 20,000 അടിയാണ് വേഗം... ഞങ്ങൾ നിലത്ത് ഇടിച്ചിറങ്ങും’– പൈലറ്റിന്റെ സന്ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























