18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..

കെട്ടിടത്തിന്റെ 18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഏകതാ ബംഗഡ് (33) മകൻ മാധവുമാണ് മരിച്ചത്. സംഭവസ്ഥലത്ത് ഉടൻ തന്നെ ആളുകൾ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിംപ്രി-ചിഞ്ച്‌വാഡിലെ സിഗ്നേച്ചർ പാർക്ക് റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം നടന്നത്.
ഏക്ത തന്റെ ഭർത്താവ് മനോജ് ബംഗഡിനും മകൻ മാധവിനുമൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. പൂനെയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ എൻജിനീയറാണ് മനോജ്. സംഭവമറിഞ്ഞ് പ്രദേശവാസികൾ വിവരം ഉടൻതന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഏകതാ മരണത്തിന് മുമ്പ് എഴുതിയതെന്ന് കരുതുന്ന ഏഴോ എട്ടോ പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഈ കുറിപ്പിന്റെ ഉള്ളടക്കം പൊലീസിനെപ്പോലും കരയിപ്പിക്കുന്നതായിരുന്നു.
തന്റെ മരണശേഷം ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് അവർ കുറിപ്പിൽ ഹൃദയഭേദകമായി ആവശ്യപ്പെട്ടിട്ടുണ്ട്.തന്റെ അഭാവത്തിൽ മകൻ എങ്ങനെ ബുദ്ധിമുട്ടുമെന്നും മകന്റെ ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകളും അവർ കുറിപ്പിൽ എഴുതിയിട്ടുണ്ട്.തന്റെ മരണശേഷം മകൻ അമ്മയെക്കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുമെന്ന ഭയത്താലാണ് മകനെയും തന്നോടൊപ്പം കൂട്ടുന്നതെന്ന ഞെട്ടിക്കുന്ന തീരുമാനവും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
കൂടാതെ, ഒരു കുട്ടി കൂടെയുണ്ടായാൽ ഭർത്താവിന് പുനർവിവാഹം കഴിക്കാൻ ബുദ്ധിമുട്ടായേക്കുമെന്ന മാതൃഹൃദയത്തിന്റെ ആകുലതയും അവർ പ്രകടിപ്പിച്ചിരുന്നു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഏക്ത വർഷങ്ങളായി ഗുരുതരമായ നട്ടെല്ല് സംബന്ധമായ അസുഖം മൂലം കടുത്ത ബുദ്ധിമുട്ടിലായിരുന്നുവെന്നും വിവിധ ആശുപത്രികളിൽ നിരന്തരം ചികിത്സ തേടിയിരുന്നുവെന്നും അറിയുന്നു. എന്നിരുന്നാലും, നിരവധി ഉയർന്ന ആശുപത്രികളിൽ കാണിച്ചിട്ടും കൃത്യമായ രോഗനിർണയം നടത്താൻ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha

























