കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

ചങ്ങനാശ്ശേരിയിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ സംഭവത്തിൽ നിഗൂഢതകൾ ഏറുന്നു. ആത്മഹത്യാക്കുറിപ്പിൽ മൂന്ന് ലക്ഷം രൂപയുടെ കടബാധ്യത മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, മരണത്തിന് പിന്നിൽ വലിയ സാമ്പത്തിക കെണികളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച യുവാവിന് ഓൺലൈൻ ഗെയിമിംഗിലൂടെയും വ്യാപാരത്തിലൂടെയും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ബിസിനസ്സ് നഷ്ടങ്ങൾ മുൻപ് ബന്ധുക്കൾ തീർത്തിട്ടും കുടുംബം വീണ്ടും തകർച്ചയിലേക്ക് പോയതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ഡിജിറ്റൽ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. വിദേശത്തുള്ള ഭാര്യ ഇന്ന് നാട്ടിലെത്തുന്നതോടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് പോലീസ് കരുതുന്നത്."
https://www.facebook.com/Malayalivartha
























