Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!

02 NOVEMBER 2026 06:07 PM IST
മലയാളി വാര്‍ത്ത

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച പുറത്തുവിട്ടു. മായാരാവണനേ.... മന്മഥമോഹനസുന്ദരനേ.. ലങ്കാ പാലകനേ. സേവകനായകനേ... എന്നാരംഭിക്കുന്നഈ ഗാനം നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്‌ടിക്കുന്നത്.

 

ലങ്കയും രാവണനും കോർത്തിണക്കി ഹരിനാരായണൻ്റെ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് ഈണമിട്ടിരിക്കുന്നു. എം.ജി. ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈണത്തിലും ആലാപനത്തിലും ഏറെ ഇമ്പമാർന്ന ഈ ഗാനം ഒരു ആഘോഷത്തിമിർപ്പിന് ഏറെ അനുയോജ്യമാണ്. ഏതു വിഭാഗത്തിനും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധത്തിലാണ് ഈ ഗാനത്തിൻ്റെ അവതരണം..

 

പൊലീസ് പ്രൊസീജിയറിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അത്തരം നിരവധി രംഗങ്ങൾ ഈ ഗാനത്തിനൊപ്പം വിഷ്വൽസായി എത്തുന്നത് പ്രേഷകർക്ക് ഏറെ കൗതുകം പകരുമെന്നു തന്നെ വിശ്വസിക്കാം. പൊലീസ് പ്രൊസിജിയറിനൊപ്പം കുടുംബമുഹൂർത്തങ്ങളുടെ ആകർഷകമായ വിഷ്യൽസും അകമ്പടിയായി ഈ ഗാനത്തിലുണ്ട്. വളരെ വേഗതയിൽ ത്തന്നെ ഈ ഗാനം പോപ്പുലറാകുമെന്നതിൽ സംശയമില്ല. ഡിസംബർ ഇരുപത്തിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിന്റ ഭാഗമായാണ് ഈ ഗാനം എത്തിയിരിക്കുന്നത്.

 

ലൗലജൻ പി.സി. എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കി
യുള്ള ഒരു പ്രൊസീജിയർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക മീരാ ജാസ്മിനാണ്. ലാലു അലക്സ്, മുകേഷ്,ജഗദീഷ്, മനോജ് കെ.. ജയൻ , ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു. ഇഷ്ക്ക്, ,ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

 

തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷാജികുമാറാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- ഷഫീഖ് വി.ബി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ്ഖാൻ,

 

അസ്സോസ്സിയേറ്റ് ഡയറക്ടർ - അഫ്നാസ് . വി, സ്റ്റിൽസ് - അമൽ.സി. സദർ, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (40 minutes ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (50 minutes ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (52 minutes ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (56 minutes ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (1 hour ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (1 hour ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (1 hour ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (1 hour ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (2 hours ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (2 hours ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (2 hours ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (2 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (3 hours ago)

Malayali Vartha Recommends