മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ. നിലവിൽ ചെന്നൈയിൽ നിന്ന് ഏകദേശം 250-260 കിലോമീറ്റർ അകലെയാണ് മുറസു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്. കടപ്പാക്കം ഉൾപ്പെടെയുള്ള ഇടങ്ങളിൽ 15 സെന്റീമീറ്റർ വീതം മഴയുണ്ടായി.
മണലി ന്യൂ ടൗണിലും മണലിയിലും 14 സെന്റീമീറ്റർ വീതം മഴ രേഖപ്പെടുത്തി. സത്തങ്ങാടിൽ 13 സെന്റീമീറ്റർ മഴ ലഭിച്ചപ്പോൾ, കത്തിവക്കം, എന്നൂർ, ബേസിൻ ബ്രിഡ്ജ്, പുഴൽ, വിംകോ നഗർ, തൊണ്ടിയാർപേട്ട് തുടങ്ങിയ പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വീതം മഴ ലഭിച്ചു.
ശക്തമായ മഴയിലും മോശം കാലാവസ്ഥയിലും ചെന്നൈയെയും ആന്ധ്രാപ്രദേശിലെ വിവിധ നഗരങ്ങളെയും തിരുച്ചിറപ്പള്ളിയെയും ബന്ധിപ്പിക്കുന്ന 11 വിമാന സർവീസുകൾ റദ്ദാക്കി.
ചെന്നൈയിൽ നിന്ന് വിജയവാഡ, രാജമുന്ദ്രി, കടപ്പ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 11 വിമാന സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ചെന്നൈ - വിജയവാഡ റൂട്ടിലെ മൂന്ന് സർവീസുകളും, ചെന്നൈ - രാജമുന്ദ്രി റൂട്ടിലെ രണ്ട് സർവീസുകളും, ചെന്നൈ - കടപ്പ റൂട്ടിലെ രണ്ട് സർവീസുകളും, ചെന്നൈ - തിരുച്ചിറപ്പള്ളി റൂട്ടിലെ നാല് സർവീസുകളുമാണ് റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ .
https://www.facebook.com/Malayalivartha

























