ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു.... മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഗണ്ണേഴ്‌സ് ലിവര്‍പൂളിനെ തകര്‍ത്തത്. 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആഴ്സണൽ ആൻഫീൽഡിൽ ലിവർപൂളിനെ പരാജയപ്പെടുത്തുന്നത്.ജയത്തോടെ ആഴ്‌സണല്‍ പ്രീമിയിര്‍ ലീഗ് തലപ്പത്ത് എത്തി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 3 പോയിന്റ് വ്യത്യാസവും പീരങ്കിപ്പട സ്വന്തമാക്കി.
നിലവില്‍ 9 കളിയില്‍ നിന്ന് ആഴ്‌സണലിന് 24 പോയിന്റും സിറ്റിക്ക് 21 പോയിന്റും.ലിവര്‍പൂളിനെ സംബന്ധിച്ച് നാണക്കേടിന്റെ രാത്രി കൂടിയാണ് കഴിഞ്ഞു പോയത്. ആഴ്‌സണലിനെതിരെ ഒരു ഷോര്‍ട്ട് ഓണ്‍ ടാര്‍ഗറ്റും ഇല്ലാതെ അവര്‍ ഹതശരായി നിന്നു.
കളിയുടെ 16ാം മിനിറ്റില്‍ കയ് ഹവെര്‍ട്‌സ് നേടിയ ഒറ്റ ഗോളാണ് ആഴ്‌സണലിന്റെ വിജയം നിര്‍ണയിച്ചത്. ഡക്ലന്‍ റൈസിന്റെ പാസില്‍ നിന്നാണ് ഹവെര്‍ട്‌സ് വല ചലിപ്പിച്ചത്.
https://www.facebook.com/Malayalivartha

























