മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി

ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന 'മുരശ്' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് അധികൃതര്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 19 സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
തെക്കന്‍ തീരദേശ ആന്ധ്രയിലും റായലസീമ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു . സ്ഥിതിഗതികള്‍ വിലയിരുത്താനായി വിളിച്ച ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. പല്‍നാട് ജില്ലയില്‍ 30 സെന്റിമീറ്റര്‍ വരെയും, പ്രകാശം ജില്ലയില്‍ 24 സെന്റിമീറ്ററും, മര്‍ക്കാപുരത്ത് 19 സെന്റിമീറ്ററും മഴ ലഭിക്കാന്‍ സാധ്യതയേറെയാണ്. കൃഷ്ണ, ഗുണ്ടൂര്‍, നെല്ലൂര്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനത്തിലുള്ളത്.
വൈദ്യുതി വിതരണം തടസപ്പെടുന്നത് പരിഹരിക്കാനായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക സേനയെയും വൈദ്യുതി വകുപ്പ് ജീവനക്കാരെയും വിന്യസിച്ചു. ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ .
https://www.facebook.com/Malayalivartha

























