ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..

ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ചങ്ങനാശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (59), മകൻ സവിൻ (33) എന്നിവരാണ് മരിച്ചത്. അച്ഛനും അമ്മയും മരിച്ചതു കൊണ്ട് സവിൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.മകൻ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മകനെ നന്നായി നോക്കണമെന്നും ബന്ധുക്കൾക്ക് എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭാര്യയും ഭർത്താവും എഴുതിയ 2 ആത്മഹത്യ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. രണ്ടിലും മകനെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവച്ചിരിക്കുന്നത്.
നേരം പുലർന്നിട്ടും കുടുംബാംഗങ്ങളെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് മുൻവാതിൽ തുറന്നുകിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.കടബാധ്യത മൂലം മരിക്കുന്നുവെന്നും സഹോദരൻ പണം നൽകി ബാധ്യതകൾ തീർക്കണമെന്നും വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു; 3 ലക്ഷം രൂപയുടെ ബാധ്യതയും പണം നൽകാനുള്ളവരുടെ വിവരങ്ങളും കുറിപ്പിലുണ്ട്.* മകൻ സവിൻ ഓൺലൈൻ റമ്മി കളിച്ചാണ് കുടുംബത്തിന് കടുത്ത കടബാധ്യത ഉണ്ടായതെന്ന നിർണായക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടങ്ങളും കടക്കെണികളും സാധാരണ കുടുംബങ്ങളുടെ ജീവിതം തകർക്കുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.അവരവരുടെ സ്വന്തം വരുമാനത്തിന് അനുസരിച്ച് ജീവിക്കാൻ പഠിക്കാതെ, ധൂർത്തും ധാരാളിത്തവും ആഡംബരവുമായി ജീവിതം നയിക്കുന്നുവർ ഇതൊക്കെ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല.ഇന്ന് കടം വാങ്ങി കൂട്ടിയും, പൊങ്ങച്ചം കാണിക്കാൻ ബുദ്ധിയും ചിന്താശേഷിയും ഇല്ലാത്ത മനുഷ്യർ മത്സരിക്കുകയാണ്.ഭാര്യയും ഭർത്താവും നല്ല വസ്ത്രങ്ങൾ ധരിച്ചാണ് ആത്മഹത്യ ചെയ്തത്. മകന്റെ ശരീരത്തിൽ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാജുവും ഭാര്യ അനുവും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
സവിൻ അടുക്കളയുടെ സമീപത്തെ വർക്ക് ഏരിയയിലാണ് തൂങ്ങിമരിച്ചത്. മാതാപിതാക്കൾ മുറിക്കുള്ളിൽ തൂങ്ങിമരിച്ചു കിടക്കുന്നതു കണ്ട സവിൻ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നുവെന്നു കരുതുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ബാങ്ക് രേഖകളും ഫോണുകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.സമീപത്തു താമസിക്കുന്ന ബന്ധുക്കൾ ഇന്നലെ രാവിലെ 6.30ന് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.രണ്ടു വർഷം മുൻപാണ് സവിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ അനുമോൾ കുവൈത്തിൽ ജോലി ചെയ്യുകയാണ്. നാളെ നാട്ടിലെത്തും.
https://www.facebook.com/Malayalivartha

























