Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!

02 NOVEMBER 2026 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു

കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന തെളിവുകൾ പോലും സുരക്ഷിതമല്ലേ? എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന റാഡോ വാച്ച് ഉൾപ്പെടെ 124 തൊണ്ടിമുതലുകൾ കാണാതായ സംഭവം വലിയ ചർച്ചയാകുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടിമുതലുകളാണ് മോഷണം പോയതായി കണ്ടെത്തിയിരിക്കുന്നത്.

2016 മുതൽ 2026 വരെയുള്ള കാലയളവിലെ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് കാണാതായത്. ലക്ഷങ്ങൾ വിലയുള്ള ആഡംബര റാഡോ വാച്ചിന് പുറമെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോടതിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂനിയർ സൂപ്രണ്ട് കോടതിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട 124 തൊണ്ടിമുതലുകളാണ് കാണാതായതെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ എറണാകുളം ജില്ലാ കോടതിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഉൾപ്പെടെയുള്ള 11 പ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതായിരുന്നു. പിന്നീട് പ്രോസിക്യൂഷന്റെയും പൊലീസിന്റെയും കൈവശമുള്ള പകർപ്പുകൾ ഉപയോഗിച്ച് രേഖകൾ പുനർനിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തലശേരി ഫസൽ വധക്കേസിലും നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായ സംഭവം വലിയ വിവാദമായിരുന്നു. തൂവാല സൂക്ഷിച്ചിരുന്ന മുദ്രവച്ച കവറിന് പുറത്ത് 'എലി കൊണ്ടുപോയി' എന്ന് രേഖപ്പെടുത്തിയിരുന്നതും അന്ന് വലിയ വാർത്തയായി. പിന്നീട് തൂവാല കോടതിയിൽ നിന്നുതന്നെ കണ്ടെത്തിയെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം.

ഇപ്പോൾ എറണാകുളം ജില്ലാ കോടതിയിൽ വീണ്ടും തൊണ്ടിമുതലുകൾ കാണാതായതോടെ കോടതികളിലെ തെളിവുകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്രയും വിലപിടിപ്പുള്ള വസ്തുക്കൾ സ്ട്രോങ് റൂമിൽ നിന്ന് എങ്ങനെ കാണാതായി? സംഭവത്തിന് പിന്നിൽ ആരാണ്? പൊലീസിന്റെ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമോ? ഉറ്റുനോക്കുകയാണ് കേരളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (40 minutes ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (50 minutes ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (52 minutes ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (56 minutes ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (1 hour ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (1 hour ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (1 hour ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (1 hour ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (2 hours ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (2 hours ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (2 hours ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (2 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (3 hours ago)

Malayali Vartha Recommends