മദ്രസ അധ്യാപകന് പീഡനക്കേസില്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കേസ്
മദ്രസ അധ്യാപകനെ, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണാര്‍ക്കാട് അമ്പഴക്കോട് കോല്‍ക്കളത്തില്‍ വീട്ടില്‍ ഹുസൈന് അഷറഫ് എന്ന 41-കാരനെയാണ് സബ് ഇന്‍സ്പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഹുസൈന് പത്തുവയസ്സുള്ള ഒരു ആണ്‍കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha