പാളം മുറിച്ച് കടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞു വീണു, രക്ഷിക്കാനായി ഭാര്യ ശ്രമിക്കവേ രണ്ടു പേരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട് കൊയിലാണ്ടിയില്‍ ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. കടലൂര്‍ പുതിയോട്ടില്‍ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ അബ്ദുല്ല കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ കടന്നു വന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്. നന്തിയില്‍ നിന്ന് നടന്നുവരികയായിരുന്ന അബ്ദുല്ല റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ക്ഷീണം ബാധിച്ച് ട്രാക്കില്‍ ഇരുന്നുപോവുകയായിരുന്നു.
തൊട്ടടുത്താണ് ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്. ഭര്‍ത്താവിനെ സഹായിക്കാനെത്തിയതായിരുന്നു അസ്മ. ഇതിനിടെയെത്തിയ ട്രെയിന്‍ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha