Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

അന്വേഷണം തുടരുമ്പോള്‍... ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാമെങ്കില്‍ യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിര്‍മ്മാണങ്ങളില്‍ നടത്തിയത് കോടികളുടെ അഴിമതി

16 OCTOBER 2020 10:34 AM IST
മലയാളി വാര്‍ത്ത

പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാമെങ്കില്‍ യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിര്‍മ്മാണങ്ങളില്‍ കേരള സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതി. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തില്‍ വ്യക്തമല്ല. എന്നാല്‍ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികള്‍ നടത്താന്‍ അത്ര എളുപ്പമല്ല.

തകര്‍ന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തില്‍ കണ്ണുവച്ചാല്‍ കോടികള്‍ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ ലൈഫ്മിഷന്‍ കേസില്‍ കോഴപ്പണം വാങ്ങിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന് യൂണീടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ ചോദിക്കുന്നു. ഇവിടെയാണ് ഈപ്പന്റെ കള്ള കളി. സര്‍ക്കാരിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നില്ല. എല്ലാം കോണ്‍സുലേറ്റില്‍ ഒരുക്കി നിര്‍ത്താനാണ് ഈപ്പന്‍ ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം അനുസരിച്ച് അന്വേഷണം ഒരിക്കലും യു എ ഇ കോണ്‍സുലേറ്റിലേക്ക് വ്യാപിക്കില്ല. കേന്ദ്ര സര്‍ക്കാരിന് അതില്‍ താല്‍പര്യമില്ല. ലൈഫ് അഴിമതി കോണ്‍സുലേറ്റില്‍ ഒതുക്കി നിര്‍ത്തിയാല്‍ അന്വേഷണം ഒരിടത്തും എത്തില്ലെന്ന് സന്തോഷ് ഈപ്പന് അറിയാം. തനിക്ക് സുഖമായി രക്ഷപ്പെടാനും കഴിയും.

കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായ ഈജിപ്ത് പൗരന്‍ ഖാലിദ് കമ്മിഷന്‍ ആവശ്യപ്പെടുകയും 3.80 കോടി താന്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഈപ്പന്‍ പറയുന്നു . കമ്മിഷന്‍ കാര്യത്തില്‍ പണം കൈമാറുന്നതിന് തൊട്ടുമുമ്പ് ഖാലിദും കോണ്‍സല്‍ ജനറലും ചര്‍ച്ചനടത്തിയിരുന്നു. വടക്കാഞ്ചേരി ഭവനസമുച്ചയ നിര്‍മാണക്കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത് താന്‍ മാത്രമല്ല കോണ്‍സല്‍ ജനറലുമാണ്. തനിക്കുമാത്രമെതിരേ എന്തുകൊണ്ടാണ് അന്വേഷണമെന്നും സന്തോഷ് ഈപ്പന്‍ ചോദിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിലേക്കാണ് ഈപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. അതല്ല സത്യമെങ്കില്‍ പിണറായി സര്‍ക്കാരിലെ ആരെയും വിസ്മയിപ്പിക്കും.

മുന്‍ ജീവനക്കാരനായ യദു സുരേന്ദ്രന്‍ വഴിയാണ് വടക്കാഞ്ചേരിയിലെ ഈ പദ്ധതിയെക്കുറിച്ച് അറിയുന്നത്. ചര്‍ച്ചകള്‍ നടന്നതെല്ലാം ഹോട്ടലുകളിലായിരുന്നു, ആദ്യം സന്ദീപ് നായരുമായിട്ടും പിന്നീട് സ്വപ്നയുമായിട്ടും. സംശയം തോന്നിയതിനാല്‍ കോണ്‍സുലേറ്റ് ഓഫീസില്‍വേണം ചര്‍ച്ചയെന്ന് താനാണ് ആവശ്യപ്പെട്ടത്. കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം തലവന്‍ ഖാലിദും ചര്‍ച്ചയില്‍ പങ്കെടുത്തു. പിന്നീട് പുറത്തുവെച്ച് കമ്മിഷന്‍ ആവശ്യപ്പെട്ടത് ഖാലിദാണ്. ചര്‍ച്ചനടക്കുമ്പോള്‍ ഖാലിദ് ഈ വിവരങ്ങള്‍ കോണ്‍സല്‍ ജനറലുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.

നിര്‍മാണത്തിനായി 18.75 കോടി രൂപ ലഭിക്കും. 80,000 ചതുരശ്ര അടി നിര്‍മാണത്തിന് ലാഭമടക്കം പരമാവധി 14 കോടി മതിയാകും. ബാക്കിത്തുക കമ്മിഷനായി കൊടുത്താലും നഷ്ടമില്ല എന്ന് കണക്കുകൂട്ടിയതിന് കാരണം ഇതാണ്.

തന്റെ അക്കൗണ്ടിലേക്ക് ഏഴേമുക്കാല്‍ കോടി രൂപവന്നു. ഇതില്‍ 3.80 കോടി ബാഗിലാക്കി ഖാലിദിന് കൈമാറി. വിജിലന്‍സ് പറയുന്ന 4.20 കോടിയുടെ കമ്മിഷന്‍ കാര്യത്തില്‍ തനിക്കറിവില്ല. സന്ദീപിന്റെ കമ്പനിയായ ഇസോമങ്കിന് 60 ലക്ഷത്തിനടുത്ത് കൈമാറിയിട്ടുണ്ട്.

കമ്മിഷന്‍ കൊടുത്താല്‍ കോണ്‍സുലേറ്റില്‍നിന്നു വീണ്ടും കരാര്‍ ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. ഹൈദരാബാദ് കോണ്‍സുലേറ്റ് കെട്ടിടം നിര്‍മാണത്തിന് ആലോചിക്കുന്നതായി കമ്മിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടത്തിനായി 70 സെന്റ് കവടിയാറില്‍ ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ ഓഫീസും റെസിഡന്‍ഷ്യല്‍ ബംഗ്ലാവുമായിരുന്നു പ്രോജക്ട്. കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. വടക്കാഞ്ചേരി പദ്ധതിയില്‍ നഷ്ടംവന്നാലും ഈ രണ്ട് നിര്‍മാണക്കരാറിലൂടെ ലാഭമുണ്ടാക്കാം എന്നുകരുതിയതായി ഈപ്പന്‍ പറയുന്നു.

അതു കൊണ്ടു തന്നെ കേന്ദ്ര ഏജന്‍സികളുടെ അനേഷണത്തില്‍ ഒരു ഉമ്മാക്കിയും സംഭവിക്കില്ലെന്ന് ചുരുക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (2 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (3 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (3 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (4 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (4 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (4 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (5 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (5 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (5 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (5 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (5 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (6 hours ago)

ഖത്തറിലെ എല്‍എന്‍ജി ഫാക്ടറിയില്‍ വന്‍സ്‌ഫോടനം 54 പേര്‍ക്ക് പരിക്ക് 18 പേരെ കാണാനില്ല  (6 hours ago)

വിമാനം കയറാൻ മണിക്കൂറുകൾ ഭാര്യയും മകളെയും കാണാൻ ഇറങ്ങിയ പ്രവാസി.! കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

പിണറായിയെ ചുരുട്ടി സഭയിൽ സതീശൻ..! ഞെട്ടി ഇമ്മാതിരി മറുപടി പെൻഷനിൽ സഭയിൽ മുട്ടൻ അടി  (6 hours ago)

Malayali Vartha Recommends