കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇനി ഇടതുമുന്നണിയ്ക്കൊപ്പം ..സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇനി ഇടതുമുന്നണിയില്‍. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്.... എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇതോടെ യുഡിഎഫ് ഒന്നോ രണ്ടോ പാർട്ടികളുടെ മുന്നണിയായി ചുരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഇത് എൽഡിഎഫിന് നൽകും എന്നാണു പ്രതീക്ഷ .
പാലാ സീറ്റിന്റെ കാര്യത്തിൽ എൻസിപിയുടെ ആശങ്ക തുടരുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപിക്ക് ഉറപ്പു നൽകിയില്ല. നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ധാരണയായില്ലെന്നു മാത്രമാണ് ഇക്കാര്യത്തിലെ മറുപടി. എന്നാൽ ഉപാധികളില്ലാതെയാണ് ജോസിന്റെ വരവെന്ന് എൻസിപിയോടു പിണറായി പറഞ്ഞു
https://www.facebook.com/Malayalivartha
























