തമിഴ്നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി

പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് മുനിരാജ് പെൺകുട്ടിയെ ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയിൽ പതിയിരുന്ന പ്രതി പെൺകുട്ടി എത്തിയപ്പോൾ കത്തികൊണ്ട് കുത്തിവീഴ്ത്തി.
പ്രതി മുനിരാജ് ശാലിനിയോട് നിരവധിതവണ പ്രണയാഭ്യർഥന നടത്തിയിരുന്നതായാണ് സൂചനകളുള്ളത്. പെൺകുട്ടി ഇതെല്ലാം നിരസിച്ചിരുന്നു.
ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടർന്ന് അച്ഛൻ ചൊവ്വാഴ്ച വൈകുന്നേരം മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നൽകി.
ഇതിനുപിന്നാലെയാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന പോലീസ് പറയുന്നു.
" fhttps://www.facebook.com/Malayalivartha
























