Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

എല്ലാം ക്ലീന്‍... നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു

23 OCTOBER 2020 10:35 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ അരമനകള്‍,സാമുദായിക സംഘടനകള്‍, ഇസ്ലാം മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു.

എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയവ സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എസ് എന്‍ ഡി പി സി പി എമ്മിന്റെ കൈയിലാണ്. മുന്നാക്ക വിഭാഗക്കാരുടെ സംവരണം വഴി എന്‍ എസ് എസിനെ ഇതിനും സ്വാധീനിച്ചു കഴിഞ്ഞു.

ഇതിനിടെ ഓരോ ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലും വിശ്വാസികളുടെ യോഗം വിളിക്കാന്‍ സി.പി.എം. നിര്‍ദേശിച്ചു. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും യോഗങ്ങളില്‍ പങ്കെടുപ്പിക്കും.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാന്‍ യോഗങ്ങള്‍ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യോഗങ്ങളില്‍ വിശദീകരിക്കും. ദേവസ്വം ബോര്‍ഡിനും സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ചര്‍ച്ചചെയ്യും.

ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികള്‍ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സി.പി.എം. കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ലോക്കല്‍തല യോഗങ്ങളില്‍ പങ്കെടുക്കാത്തവരെ നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേര്‍ക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബര്‍ 10നുമുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.ഇത്രയും സാഥാരണക്കാരുടെ കാര്യം. നേതാക്കളുടെ കാര്യമാണ് വരാന്‍ പോകുന്നത്.

ജോസ് കെ. മാണി ഇടതുമുന്നണിയിലെത്തിയതോടെ അരമനകളുടെ കാര്യം അദ്ദേഹം നോക്കുമെന്ന് ഉറപ്പായി. മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണിയുടെ സ്വാധീനം മറ്റാര്‍ക്കുമില്ല. കെ.എം. മാണി കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്നും ഒരു വികാരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നത്. അതു കൊണ്ടാണ് അദ്ദേഹത്തെ വളരെ പെട്ടെന്ന് ഇടതു മുന്നണിയില്‍ പ്രവേശനം നല്‍കിയത്.

കെ.റ്റി. ജലീലിനെ ഉപയോഗിച്ച് ഇസ്ലാം മത പണ്ഡിതരെ സ്വാധീനിക്കാനാണ് മറ്റൊരു ശ്രമം. കാന്തപുരം ഇടതു മുന്നണിയുടെ പോക്കറ്റിലാണ്. മന്ത്രി ജലീലിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അദ്ദേഹത്തിന് ഗുണകരമാക്കി മാറ്റാന്‍ സി പി എമ്മിന് കഴിഞ്ഞു. ഖുറാനും ഈന്തപ്പഴവുമൊക്കെ അദ്ദേഹത്തെ രക്ഷിച്ചുവെന്നു വേണം പറയാന്‍. വഴി മാറുന്ന കാറ്റുകള്‍ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ സി പി എമ്മിനോളം പോന്ന ഒരു പാര്‍ട്ടിയില്ല.

നവരാത്രി വിഗ്രഹങ്ങളുടെ കാല്‍നട യാത്ര ഒഴിവാക്കാന്‍ സി പി എം ശ്രമിച്ചു. വളരെ പെട്ടെന്ന് തന്നെ അത് മാറ്റി. വിഗ്രഹങ്ങളെ പല്ലക്കില്‍ തന്നെ എഴുന്നള്ളിച്ചു. ശബരിമലയില്‍ പോലും വളരെ സൂക്ഷിച്ചുമാത്രമാണ് സര്‍ക്കാര്‍ ദര്‍ശനം ക്രമീകരിച്ചത്. വിശ്വാസികളെ ഒരു തരത്തിലും വെറുപ്പിക്കാന്‍ സിപിഎം ശ്രമിക്കില്ല. എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി തുടര്‍ ഭരണമാണ് അവര്‍ ലക്ഷ്യമിടുന്നത്.

പണ്ട് കോടിയേരിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മത മാനേജ്‌മെന്റിന് കോടിയേരിക്കൊപ്പം പിണറായിയും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (5 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (6 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (7 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (8 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (8 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (8 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (9 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (10 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (10 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (10 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (10 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (10 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (11 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (11 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (11 hours ago)

Malayali Vartha Recommends