Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം

കൊള്ളാല്ലോ ആള്... മതതീവ്ര വാദ സംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് രമേശ് ചെന്നിത്തലയുടെ കൈകളില്‍ നിന്നും ഊര്‍ന്നുപോകുന്നതായി റിപ്പോര്‍ട്ട്; പൊതു അഭിപ്രായം ഉയര്‍ന്നാല്‍ വീണ്ടും ഉമ്മന്‍ ചാണ്ടി

24 OCTOBER 2020 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.

കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ..

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് പുറകിൽ വന്ന ബൈക്കിലിടിച്ച് യാത്രികന് ദാരുണാന്ത്യം

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് വീട് നൽകി സർക്കാർ... വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ

ചെന്നിത്തലയെ ഒരു ന്യൂനപക്ഷ മുഖ്യമന്ത്രി മതിയെന്ന തീരുമാനമാണ് ന്യൂന പക്ഷ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ന്യൂന പക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ചെന്നിത്തലക്ക് കഴിയില്ലെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നാല്‍ ചക്രം ഉമ്മന്‍ ചാണ്ടിക്ക് നേരേ തിരിയും.

5 കൊല്ലം പിണറായി ഭരണത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച തന്നെ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഒഴിവാക്കിയാല്‍ ഭരണം എന്ന സ്വപ്നം ചെന്നിത്തലയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ സാധ്യതയേറി. ഹസന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ എ ഗ്രൂപ്പും മുസ്ലീം ലീഗുമാണെന്ന തിരിച്ചറിവ് ചെന്നിത്തലക്കുണ്ട്. തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്ന് അദ്ദേഹത്തിനറിയാം. അതിനിടെ രാഹുല്‍ ഗാന്ധി പ്രദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവനയും അദ്ദേഹത്തിന് തലവേദനയാവുന്നു.

ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയം കാണുന്നുണ്ടെന്നു വേണം മനസിലാക്കാന്‍. ജോസ് കെ മാണി യു ഡി എഫ് വിട്ടതോടെ നിലനില്‍പ്പ് നഷ്ടമായതായി മനസിലാക്കിയാണ് യു ഡി എഫ് , ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് തുനിഞ്ഞത്. ഇസ്ലാമി അമീര്‍ എം ഐ അബ്ദുള്‍ അസീസിനെ എം എം ഹസന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടത് സഖ്യ സാധ്യതക്കുള്ള അപേക്ഷയുമാണ്. ഹസന്റെ നീക്കത്തിന് ഉമ്മന്‍ ചാണ്ടിയുടെ അനുമതി ഉണ്ടായിരുന്നു. ലീഗിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ചെന്നിത്തലക്ക് മാത്രം പ്രസ്തുത നീക്കത്തോട് യോജിച്ചിരുന്നില്ല. തന്റെ മുഖ്യമന്ത്രി കസേരക്ക് ഇളക്കം തട്ടുമെന്ന പേടിയാണ് ചെന്നിത്തലക്ക് ഉണ്ടായത്. െ്രെകസ്തവ ന്യൂന പക്ഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായി അകന്നിരുന്നു. പത്തനംതിട്ട ജില്ല ഇടതുമുന്നണി കൈയേറിയത് ഇതിന്റെ ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെട്ടു. കഴിഞ്ഞ പാലാ ഉപതെരഞ്ഞുപ്പില്‍ ഇടതുമുന്നണി വിജയിച്ചതും ഇതിന്റെ സൂചനയാണ്.

യു ഡി എഫിലെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗിന് പോലും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അത്യപ്തിയുണ്ട്. സി പി എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ നില കൊള്ളുന്ന മുസ്ലീം ലീഗിനെ സംബന്ധിച്ചടത്തോളം ബിജെപിയാണ് മുഖ്യ എതിര്‍ കക്ഷി. നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തെ നേരിടാന്‍ ചെന്നിത്തലക്ക് കഴിയുന്നില്ലെന്ന ആക്ഷേപം അവര്‍ക്ക് നേരത്തെ തന്നെയുണ്ട്. അതിനവര്‍ കാണുന്ന ബദല്‍ ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങളുണ്ടെങ്കില്‍ മറ്റൊരു നേതാവിനെ കണ്ടെത്തണം എന്നാണ് ലീഗിന്റെ ആവശ്യം. അതിനാണ് അവര്‍ ഹസനെ ജമാഅത്തെ ഇസ്ലാമിയുടെ ക്യാമ്പിലെത്തിച്ചത്.

അതേസമയം കോണ്‍ഗ്രസിന്റെ പുതിയ നീക്കം ഹിന്ദു വോട്ടര്‍മാരെ അകറ്റുമോ എന്ന സംശയവും ഇല്ലാതില്ല. ഇസ്ലാമിക ഭരണമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം വെല്‍ഫയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കും. ഇത് മലബാറിലെ രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇതര ജില്ലകള്‍ തങ്ങളെ പിന്തുണക്കുമെന്ന് സിപിഎം കരുതുന്നു. കോണ്‍ഗ്രസിന്റെ ഇസ്ലാം പ്രീണനത്തിനെതിരെ കോടിയേരി രംഗത്തെത്തിയത് അതു കൊണ്ടാണ്. ഇസ്ലാം പ്രീണനം െ്രെകസ്തവ സഭകളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്ന് സി പി എം കരുതുന്നു.

ഐഎസ്. റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കേസുകളില്‍ ആരോപണം നേരിടുന്ന എസ്ഡിപിഐ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും എന്ന് കരുതുന്നു. മുസ്ലീം സംഘടനകളുമായുള്ള പാലമായി ഇതിനെ കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് ശേഷം സിപിഎം മുസ്ലീം സംഘടനകളെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നു.പന്തീരങ്കാവ് കേസിലെ പ്രതി താഹക്ക് വീട് നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ കെ പി സി സി നല്‍കിയതും മുസ്ലീം സംഘടനകളെ ഒപ്പം നിര്‍ത്താന്‍ വേണ്ടിയാണ്. പാലത്തായിയില്‍ അധ്യാപകനെതിരെ ആരോപണം ഉന്നയിച്ച മുസ്ലീം തീവ്ര സംഘടന നേതാക്കളെ കോണ്‍ഗ്രസ് ഏറ്റെടുത്തതും അതു കൊണ്ടാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണച്ചത് സി പി എമ്മിനെയാണ്.

പുതിയ നീക്കങ്ങള്‍ ചെന്നിത്തല സസൂഷ്മം വീക്ഷിക്കുകയാണ്. ലീഗിന്റെ നീക്കങ്ങള്‍ തന്റെ ഭാവി ഇല്ലാതാകുമോ എന്ന സംശയത്തിലാണ് ചെന്നിത്തല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (13 minutes ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (39 minutes ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (47 minutes ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (1 hour ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (1 hour ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (2 hours ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (2 hours ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (2 hours ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (2 hours ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (2 hours ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (3 hours ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (3 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (3 hours ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (4 hours ago)

Malayali Vartha Recommends