Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒട്ടും പ്രതീക്ഷിച്ചില്ല... എം. ശിവശങ്കറും സ്വപ്ന സുരേഷും വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത് വന്നതോടെ ശിവശങ്കറിന് ഊരാക്കുടുക്കാകുന്നു; സ്വപ്നയുടെ ഇടപാടുകള്‍ എല്ലാം ശിവശങ്കര്‍ അറിഞ്ഞുതന്നെ എന്ന് വ്യക്തം; ബുധനാഴ്ചത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിര്‍ണായകമാകുന്നു

26 OCTOBER 2020 08:44 AM IST
മലയാളി വാര്‍ത്ത

നമ്മളെല്ലാം നട്ടുച്ചയും നട്ടപ്പാതിരാവും മറന്ന് ചാറ്റ് ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും വാടസാപ്പ് കുടുംബം കലക്കിയാണെന്ന് കരുതുന്നേയില്ല. മറ്റൊരു മീന്‍ കുഞ്ഞുങ്ങളുമറിയാതെ കണ്ണുമടച്ച് പാല് കുടിക്കുന്ന അവസ്ഥ പോലെ. പക്ഷെ അതെല്ലാം നാട്ടുകാരറിഞ്ഞാല്‍ ഉറപ്പായും കുടുംബം കലക്കിയും നാടും കലക്കിയുമാകും. ഇതേ അവസ്ഥയാണ് ശിവശങ്കറിന്റെ കാര്യത്തിലും ഉണ്ടായത്. ഫോണ്‍ വിളിച്ചാല്‍ ഇന്ന നമ്പരിലേക്ക് വിളിച്ചെന്ന് കണ്ടെത്താനെ കഴിയുള്ളൂ. എങ്ങനേയും പറഞ്ഞ് നില്‍ക്കാം. അങ്ങനെയാണ് ശിവശങ്കറിനെതിരെ ആദ്യ ഘട്ടത്തില്‍ തെളിവില്ലാതെ പോയത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഫോണില്‍ നിന്നും വീണ്ടെടുത്തതോടെ എല്ലാവരും അന്തം വിട്ടു. ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ലെന്നു കരുതിയ വിശ്രമമില്ലാതെ സീരിയസായി നടത്തിയ ചാറ്റും ടൈംപാസിനായി ചെയ്ത ചാറ്റുമെല്ലാം ദേ പുറത്ത്. അമ്പമ്പോ അപാരം തന്നെ.

അന്വേഷണ സംഘത്തിന്റെ കൈയ്യിലുള്ള സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുളള ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ പണമിടപാടുകളെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് നേരത്തേ ശിവശങ്കര്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്‌സാപ്പ് ചാറ്റുകള്‍.

കഴിഞ്ഞദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇ ഡി ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ചാറ്റുവിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുത്തുവന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നു എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്.

2018 നവംബര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്‌സാപ്പില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം എങ്ങനെയെല്ലാം കൈകാര്യം ചെയ്യാമെന്ന് വേണുഗോപാലിനോട് ശിവശങ്കര്‍ ചോദിക്കുന്നുണ്ട്.

ഇ ഡി ശിവശങ്കറിനോട് 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നുതന്നെയായിരുന്നു മറുപടി. എന്നാല്‍ ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇടപാടുകള്‍ എല്ലാം ശിവശങ്കറിന്റെ അറിവോടെയാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇ ഡി ശിവശങ്കറിനെതിരായ കൂടുതല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ശിവശങ്കറിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ മാസം ഇരുപത്തെട്ടിന് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ അന്തിമവിധി വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം പരിശോധിച്ചാകും വിധിപറയുക. സ്വപ്നയും ശിവശങ്കറും തമ്മിലുളള വാട്‌സാപ്പ് സന്ദേശങ്ങളും ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ കടുത്ത വാദപ്രതിവാദങ്ങളാണ് കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഉന്നത സ്വാധീനമുളളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നും ഇഡി കോടതിയെ അറിയിച്ചു. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നതിനാല്‍ അറസ്റ്റിനെ ഭയക്കേണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അങ്ങനെ ചാറ്റുകള്‍ കാരണം അമ്പരപ്പിലുള്ള ശിവശങ്കറിനെ നിര്‍ണായകമാണ് ബുധനാഴ്ച.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (22 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (40 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (46 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (50 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

Malayali Vartha Recommends