വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി... അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങി! വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്... അമ്പരന്ന് നാട്ടുകാർ...

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്. തന്റെ അഞ്ചോളം വിവാഹ ആലോചനകള്‍ മുടക്കിയെന്നാണ് പ്ലാക്കുഴില്‍ ആല്‍ബിന്‍ എന്ന യുവാവിന്റെ ആരോപണം.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കട തകര്‍ത്തത്. കണ്ണൂര്‍ പുളിങ്ങോം കുമ്പന്‍ കുന്നിലെ പുളിയാറുമറ്റത്തില്‍ സോജിയുടെ കടയാണ് ആല്‍ബിന്‍ തകര്‍ത്തത്.
വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി. അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങിപോയി. ഇതിന് കാരണം കട നടത്തുന്ന അയല്‍വാസിയായ സോജിയാണ്. വിവാഹം മുടക്കിയതിനുള്ള പ്രതികാരമായാണ് ജോസിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത് എന്നാണ് ആല്‍ബിന്റെ മൊഴി.
https://www.facebook.com/Malayalivartha