Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പുറം ലോകം കാണുമോ... പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി ബിനീഷ് കോടിയേരി; കള്ളപ്പണബിനാമി ഇടപാടില്‍ എന്‍ഫോഴ്‌മെന്റിന്റെ പിടിയിലായ ബിനീഷിനെ തേടി എന്‍.സി.ബി, എന്‍.ഐ.എ. എന്നീ കേന്ദ്ര ഏജന്‍സികള്‍ കൂടി; തെളിഞ്ഞാല്‍ ജാമ്യം കിട്ടുക അസാധ്യം

01 NOVEMBER 2020 07:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

സിപിഎം ഇത്രയധികം പ്രതിരോധത്തിലായ മറ്റൊരു കാലമില്ല. പയ്യന്‍ ഓരോന്ന് ചെയ്യുന്നതിന് ഉത്തരം പറയേണ്ടി വരുന്നത് ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ക്കാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനാണ് ഇഡിയുടെ പിടിയിലായത്. കള്ളപ്പണബിനാമി ഇടപാടില്‍ എന്‍ഫോഴ്‌മെന്റിന്റെ പിടിയിലായ ബിനീഷിനെ തേടി എന്‍.സി.ബി, എന്‍.ഐ.എ. എന്നീ കേന്ദ്ര ഏജന്‍സികള്‍ കൂടി വരുമെന്നാണ് അറിയുന്നത്. എന്നാല്‍ അത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കും.

ലഹരിമരുന്ന് കേസിലെ കള്ളപ്പണബിനാമി ഇടപാടില്‍ എന്‍ഫോഴ്‌മെന്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയുടെ മയക്കമരുന്ന് ബന്ധം കണ്ടെത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്‍.സി.ബി നീക്കം തുടങ്ങുകയും സ്വര്‍ണക്കടത്തു ബന്ധം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി എന്‍.ഐ.എ പിറകേ വരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെയാണ് ബിനീഷിന് കുരുക്ക് കൂടുതല്‍ മുറുകിയത്.

മൂന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇന്നലെ ഇ.ഡി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ബിനീഷിനെ പ്രതിയാക്കുന്നതിന്റെ ഭാഗമായാണിത്. ഇ.ഡി കസ്റ്റഡി തീരുന്ന മുറയ്ക്ക് ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം, മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധമാണ് എന്‍.ഐ.എ അന്വേഷിക്കുക. ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയ മുഹമ്മദ് അനൂപിന് സ്വര്‍ണക്കടത്ത് പ്രതി കെ.ടി.റമീസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.കന്നഡ സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസന്വേഷണത്തിനിടെ, ലഹരിമരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന കര്‍ണാടക ആഭ്യന്തര സുരക്ഷാവിഭാഗം എന്‍.ഐ.എ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും.

പല ചോദ്യങ്ങള്‍ക്കും മൗനമാണ് ഉത്തരം. തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും അനൂപുമായുള്ള പണമിടപാട് ബിനാമി ബന്ധം ബിനീഷ് സമ്മതിക്കുന്നില്ലെന്ന് ഇ.ഡി പറയുന്നു. അതേസമയം അനൂപുമായി സൗഹൃദം മാത്രമെന്നാണ് ബിനീഷ് ആവര്‍ത്തിക്കുന്നത്. അനൂപുമായി മൂന്നരക്കോടിയുടെ ഇടപാടുകള്‍ ബിനീഷ് നടത്തിയെന്ന് ഇ.ഡി പറയുന്നു. ഇതില്‍ 50 ലക്ഷം രൂപയുടെ ഉറവിടം ബിനീഷ് വെളിപ്പെടുത്തി. ബാക്കി തുകയെക്കുറിച്ച് മിണ്ടുന്നില്ല. മിക്ക ചോദ്യങ്ങള്‍ക്കും മൗനമായിരുന്നു മറുപടി.

വെള്ളിയാഴ്ച 11മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയും നീണ്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. ബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാനും ഇ.ഡി ആലോചിക്കുന്നുണ്ട്.

ബാങ്ക് ട്രാന്‍സ്ഫറിലൂടെയും നേരിട്ട് അക്കൗണ്ടിലും അനൂപിന് വന്‍തുകകള്‍ ബിനീഷ് നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേരളത്തിലെ ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് വന്‍തുകകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അനൂപിന് കൈമാറി അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ലഹരി ഇടപാടിന് പണം വന്ന അക്കൗണ്ടുകളും അറിയാം എന്നും ഇഡി പറയുന്നു.

ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ പൊതുവില്‍ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നില്ലെങ്കിലും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഇന്നലത്തെ അഭിപ്രായ പ്രകടനം മുനവച്ചുള്ളതായിരുന്നു. കുറ്റം ചെയ്തവനാരാണെങ്കിലും ശിക്ഷിക്കണമെന്നാണ് പറയുന്നത്. ബേബിയുടെ അഭിപ്രായം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി ഏറ്റെടുത്താല്‍ വിശദീകരിക്കുക പ്രയാസമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (47 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (54 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends