നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നു മുതല്‍ സംസ്ഥാനത്തെ ബീച്ചുകളുള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നു... കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തനം

നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നു മുതല്‍ സംസ്ഥാനത്തെ ബീച്ചുകളുള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തനം . ഒക്ടോബര്‍ പത്തുമുതല്‍ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഭാഗികമായി തുറന്നു നല്‍കിയിരുന്നു .ഹൗസ്ബോട്ടുകള്‍, വ്യക്തിഗത ബോട്ടിങ്, സാഹസിക ടൂറിസം എന്നിവയടക്കം ഒക്ടോബര്‍ പത്തിന് പുനരാരംഭിച്ചിരുന്നു.
വിനോദസഞ്ചാരസീസണ്‍ ആരംഭിക്കുന്ന വേളയിലാണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള കോവളമടക്കമുള്ള ബീച്ചുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു . കഴിഞ്ഞമാസം പുനരാരംഭിച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍നിന്നുള്ള പ്രതികരണം ആശാവഹമാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവരും വ്യക്തമാക്കി .
ബീച്ചുകള്‍പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടമുണ്ടാക്കി താപനില പരിശോധിക്കും. കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കും.നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടുമീറ്റര്‍ അകലം പാലിക്കുന്നതിനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്തും. ടൂറിസം പോലീസ്, കുടുംബശ്രീ, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവരുടെ നിരീക്ഷണം .കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്.എം.എസ്. ടിക്കറ്റ് സംവിധാനം ഉപയോഗിക്കണം .
വാഹനങ്ങള്‍ക്ക് പരമാവധി ഒരുമണിക്കൂര്‍ മാത്രം പാര്‍ക്കിങ് . സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്ബര്‍ എന്നിവ രേഖപ്പെടുത്തും . വഴിയോരക്കച്ചവടക്കാര്‍ക്ക് കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍. വിശ്രമമുറി, ശൗചാലയങ്ങള്‍ എന്നിവ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കും . മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം .ഏഴുദിവസത്തില്‍താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെങ്കിലും കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം .
https://www.facebook.com/Malayalivartha






















