നീണ്ട ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങുന്നു... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം

നീണ്ട ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്തെ മ്യൂസിയവും മൃഗശാലയും സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനത്തിന് വിലക്കില്ല. സന്ദര്‍ശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ആള്‍ക്കൂട്ടം നിയന്ത്രിക്കും.
കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയത്തിനും മൃഗശാലയ്ക്കും ഏകദേശം ആറ് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചത്.
"
https://www.facebook.com/Malayalivartha
























