നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ട സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് വനം വകുപ്പ് മന്ത്രി

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ട സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. ഇത് സംബന്ധിച്ച് വനം വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കി. കൂട് പൊട്ടിച്ച് പുറത്തു കടന്നുവെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരമെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി കെ.രാജു അറിയിച്ചു.
നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കടുവ സഫാരി പാര്‍ക്കില്‍ തന്നെയാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപെട്ട കടുവയെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടുന്നത്. കടുവയെ രാവിലെ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
വയനാട്ടില്‍ നിന്ന് മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നെയ്യാര്‍ ഡാമിലെത്തി. കടുവയുടെ ആരോഗ്യ സ്ഥിതി കൂടെ കണക്കിലെടുത്തായിരിക്കും മയക്കുവെടി വയ്ക്കുക. കടുവ നിരീക്ഷണ പരിധിയിലെന്നും ജനങ്ങള്‍ ആശങ്ക പെടേണ്ടെതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























