കാഴ്ചക്കാരിയായി ഇരുത്തി റൂറൽ എസ്.പി പോലീസ്‌റ്റേഷന്റെ ഉദ്‌ഘാടനം നിർവഹിച്ചു.....കലിപൂണ്ട് അയിഷാപോറ്റി..പിന്നാലെ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പ്പിയ്‌ക്കും പരാതി

പോലീസ് സ്റ്റേഷൻ ഉത്‌ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപിച്ച് കൊട്ടാരക്കര എം. എൽ.എ അയിഷാപോറ്റി മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്‌ക്കും പരാതിനൽകി . കൊട്ടാരക്കര സൈബർ പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനത്തിനിടെയാണ് സ്ഥലം എം.എൽ.എകൂടിയായ അയിഷാപോറ്റിയെ വിളിച്ചുവരുത്തി അപമാനിച്ചതായി ആരോപണം ഉയർന്നത്.
സൈബർ പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനത്തിന് എം.എൽ.എ അയിഷാപോറ്റിയെ കാഴ്ചക്കാരിയായി ഇരുത്തി റൂറൽ എസ്.പി ഇളങ്കോ നാടമുറിച്ചതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്. വിഡിയോ കൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് സൈബർ പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനംനിർവഹിച്ചത്. ഭരണത്തിലിരിക്കുന്ന പാർട്ടിയിലെ എം.എൽ.എയെ കാഴ്ചക്കാരിയായി ഇരുത്തിയതിൽ പ്രാദേശിക പാർട്ടിനേതൃത്വത്തിനിടയിലും പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണ് റൂറൽ എസ്.പി നടത്തിയത്. ജനപ്രതിനിധികളെ ക്ഷണിക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ല. തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായും എം.എൽ.എ അയിഷാപോറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha
























