Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒന്നും കാണാന്‍ മേലായേ... കഴിഞ്ഞ ദിവസങ്ങളിലൊക്കെ കളിച്ച് ചിരിച്ച ബിനീഷ് കോടിയേരി കോളറില്‍ പിടിച്ച് തൂക്കിയെടുത്ത ഇഡിയുടെ കൈ തട്ടി മാറ്റിയതോടെ കളി മാറി; പിന്നീട് കണ്ടത് രണ്ട് നടുവിനും താങ്ങി പിടിച്ചുകൊണ്ട് ആശുപത്രിയിലേക്കോടുന്ന കാഴ്ച; ആശുപത്രിയിലേക്കോടിയെത്തിയ ബിനോയിയേയും വക്കീലന്‍മാരേയും ഇഡി ഓടിച്ചു

02 NOVEMBER 2020 07:57 AM IST
മലയാളി വാര്‍ത്ത

എത്ര അനുസരണയുള്ള കുട്ടിയായി ഇഡിയുമായി കളിച്ച് ചിരിച്ച് നടന്ന ബിനീഷ് കോടിയേരിയുടെ സ്വഭാവത്തില്‍ ഇന്നലെ വലിയ മാറ്റം. പുറം ലോകം കാണാതെ ഇഡി കടുപ്പിച്ചപ്പോള്‍ അത് താങ്ങാന്‍ ബിനീഷിന് കഴിഞ്ഞില്ല. ഇന്നലെ രാവിലെ എട്ടരയോടെ ഇ.ഡി ഓഫിസില്‍ എത്തിച്ചപ്പോള്‍ മുതല്‍ അത് വ്യക്തമായി. മറ്റുള്ള കുറ്റവാളികളെ പോലെ ഷര്‍ട്ടിന്റെ കോളറില്‍ പൊക്കിയെടുത്ത് കൊണ്ടുവരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തു. താനാരാണെന്നറിയാമോയെന്ന ഭാവം. എന്നാല്‍ അതൊക്കെ കേരളത്തിലേ നടക്കൂ എന്ന പോലെയാണ് കാര്യങ്ങള്‍ നടന്നത്. നടുവില്‍ താങ്ങിപ്പിടിച്ച് ബിനീഷ് ആശുപത്രിയിലേക്കോടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

ഇഡി പൊന്നനുജനെ പൊരിച്ചെടുത്തെന്നാണ് ആശുപത്രിയിലെത്തിയ ബിനോയ് കോടിയേരി പറഞ്ഞത്. എന്നാല്‍ ബിനോയിയേയും വക്കീലന്‍മാരേയും ബിനീഷിനെ കാണാന്‍ ഇന്നലേയും ഇഡി അനുവദിച്ചില്ല

ലഹരി മരുന്ന് കേസില്‍ ഇ.ഡി ബംഗളുരു മേഖലാ ഓഫീസില്‍ നാലു ദിവസമായി തുടര്‍ന്ന ചോദ്യം ചെയ്യലിനിടെയാണ് ബിനീഷ് കോടിയേരിക്ക് ഇന്നലെ ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് വിക്‌ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുഴപ്പമില്ലെന്ന് വ്യക്തമായതോടെ രണ്ടു മണിക്കൂറിന് ശേഷം ശാന്തിനഗറിലെ ഇ.ഡി ഓഫീസിലേക്ക് മടക്കികൊണ്ടുവന്നു. പിന്നീട് ചോദ്യം ചെയ്യാതെ വില്‍സണ്‍ ഗാര്‍ഡന്‍ സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. ഇന്ന് ചോദ്യംചെയ്യല്‍ തുടരും.

ഇന്നലെ ചോദ്യം ചെയ്യല്‍ അഞ്ചര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വൈകിട്ട് നാലു മണിയോടെയാണ് നടുവേദനയും വയറുവേദനയും ഉണ്ടെന്ന് ബിനീഷ് അറിയിച്ചത്. ഇ.ഡി ഓഫീസിന്റെ മൂന്നാം നിലയില്‍ നിന്ന് ലിഫ്റ്റില്‍ താഴെയിറക്കിയ ബിനീഷ് ആശുപത്രിയിലേക്ക് പോകാന്‍ നടന്നാണ് ഇ.ഡിയുടെ കാറില്‍ കയറിയത്. വയറിലും നടുവിനും കൈ അമര്‍ത്തിയാണ് നടന്നത്. അടുത്തുള്ള ഗവ.വിക്ടോറിയ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. കൊവിഡ് ആശുപത്രിയായതിനാല്‍ അവിടെ പ്രവേശിപ്പിച്ചില്ല. റഫറന്‍സ് വാങ്ങി ബിനീഷിനെ നഗരത്തിലെ ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ രണ്ടുമണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം സ്‌കാനിംഗ് സെന്ററിലെത്തിച്ചു. അവിടേക്കും നടന്നാണ് കയറിയത്. നടുവിന് കുഴപ്പമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. വയറിലെ സ്‌കാനിംഗിലും പ്രശ്‌നങ്ങളൊന്നും കണ്ടില്ല. ഇതോടെയാണ് മടക്കിക്കൊണ്ടുവന്നത്.

ആശുപത്രിയിലെത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയെയും അഭിഭാഷകരെയും ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല. മാദ്ധ്യമങ്ങളെയും കടത്തിവിട്ടില്ല.

ഇന്ന് കസ്റ്റഡി കാലാവധി കഴിയുന്ന ബിനീഷിനെ ഇതുവരെ 33മണിക്കൂറിലേറെ ചോദ്യംചെയ്തു. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിനെ പറ്റിയാണ് ഇന്നലെയും ചോദ്യം ചെയ്തത്. മിക്ക ചോദ്യങ്ങളോടും ബിനീഷ് പ്രതികരിച്ചില്ല. ബി കാപ്പിറ്റല്‍ സര്‍വ്വീസ്, ബി കാപ്പിറ്റല്‍ ഫോറക്‌സ് ട്രേഡ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ രൂപീകരിച്ചത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നാണ് ഇ.ഡിയുടെ സംശയം. ഇതേപറ്റി വിശദമായി ചോദിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചത്.അനൂപിന് ലഹരി മരുന്ന് ഇടപാടിനായി ബിനീഷ് ലക്ഷങ്ങള്‍ നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്. അവരും ചോദ്യം ചെയ്യലിന്റെ ഭാഗമായി. അടുത്ത ദിവസം ഈ കേസിലും ബിനീഷിനെ പ്രതിയാക്കുമെന്ന സൂചനയുണ്ട്. ഇ.ഡിയുടെ കസ്റ്റഡി പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരിക്കും നടപടികള്‍.അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയ 60 ലക്ഷം രൂപയില്‍ ബിനീഷിന്റെ നിര്‍ദ്ദേശപ്രകാരവും തുകയെത്തി. അനൂപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മൊഴിക്കുരുക്കില്‍ ബിനീഷിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.അനൂപ്, ബിനീഷ് എന്നിവരുടെ മലയാള ചലച്ചിത്ര മേഖലയുമായുള്ള ബന്ധവും ഇ.ഡി. അന്വേഷിച്ചു തുടങ്ങി. ഇവര്‍ ചില സിനിമകളില്‍ പണം മുടക്കിയെന്നാണ് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതും കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണോയെന്നാണ് പരിശോധിക്കുന്നത്. എന്തായാലും ഒന്നിന് പുറകേ മറ്റൊന്നായി ബിനീഷിന് കുരുക്ക് മുറുകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends