ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്നയെയും സന്ദീപിനെയും വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും...
ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്നയെയും സന്ദീപിനെയും വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. ലൈഫ് പദ്ധതി ലഭിക്കാന്‍ യൂനിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന വഴി വിതരണം ചെയ്ത കമീഷനെ സംബന്ധിച്ചും ആറ് ഐ ഫോണുകളെ സംബന്ധിച്ചും അന്വേഷിക്കുന്നതിനാണ് അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്നയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപിനേയും ചോദ്യംചെയ്യുന്നത്.
നേരത്തെ കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊഴി തൃശൂര്‍ വിയ്യൂര്‍ ജയിലിലെത്തി ശേഖരിച്ചിരുന്നു. സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒരെണ്ണം എം. ശിവശങ്കറിനാണ് ലഭിച്ചത്. സ്വപ്നക്ക് നല്‍കിയത് അഞ്ച് ഫോണുകളാണെന്നാണ് സന്തോഷ് ഈപ്പന് ഹൈകോടതിയില്‍ പറഞ്ഞെതെങ്കിലും സമര്‍പ്പിച്ച ഇന്‍വോയിസില്‍ ആറ് ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകളാണ് നല്‍കിയത്.
https://www.facebook.com/Malayalivartha