Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കണ്ണ് തള്ളി സഖാക്കള്‍... അധികാരത്തിന് അധികാരം പണത്തിന് പണം പിടിപാടിന് പിടിപാട് എല്ലാം ഉണ്ടായിട്ടും ബിനീഷ് കോടിയേരി എന്തിനിങ്ങനെ പോയി ഇഡിയുടെ വായില്‍ ചാടിയെന്ന് ചോദിച്ചുചോദിച്ച് സഖാക്കള്‍; എല്ലാം ഉണ്ടായിട്ടും പയ്യന് നടുവേദനയുണ്ടായെങ്കില്‍ സംഗതി അത് തന്നെ; തെക്ക് വടക്കോടി സഹോദരന്‍ ബിനോയ് കോടിയേരിയും വക്കീലന്‍മാരും

02 NOVEMBER 2020 09:07 AM IST
മലയാളി വാര്‍ത്ത

കേരളത്തിലായിരുന്നെങ്കില്‍ കാണാമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ മകന് ഈ ഗതി വന്നല്ലോയെന്നോര്‍ത്ത് സകല സഖാക്കളും വിഷമത്തിലാണ്. ഒരിക്കലും പേരുദോഷം കേള്‍പ്പിക്കാത്ത മഹാനായ അച്ഛന് തന്നെ നാണക്കേടായിരിക്കുകയാണ്. ഇത്രയും ആദര്‍ശമുള്ള പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ഓരോ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. പുറത്ത് ചോദിച്ചാല്‍ വിവരമറിയും.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ വട്ടം ചുറ്റിക്കുകയാണ്. പോലീസ് സ്റ്റേഷന്‍, ഇഡി ഓഫീസ്, ചോദ്യം ചെയ്യല്‍ അങ്ങനെ കലാപരിപാടി നാലാം ദിവസവും പിന്നിട്ടു കഴിഞ്ഞു. ഇത്രയും പണവും അധികാരവും ഒക്കെ ഉണ്ടായിട്ടും പയ്യനെ ഒന്ന് കണാന്‍ സഹോദരന്‍ ബിനോയിയും വക്കീലന്‍മാരും നാല് ദിവസമായി തെക്ക് വടക്ക് ഓടുകയാണ്. എന്തിന് ചീഫ് ജസ്റ്റിസിന്റെ വീട്ടു പടിക്കല്‍ വരെ പോയി. ആശുപത്രിയില്‍ കയറാന്‍ ആരുടേം സമ്മതം വേണ്ടല്ലോയെന്ന് വാദിച്ച് അവിടേയുമെത്തി. പക്ഷെ എല്ലായിടത്തു നിന്നും പാവത്തുങ്ങളെ ആട്ടി ഓടിക്കുകയാണ്. ഇത് കേരളമല്ലെന്ന തിരിച്ചറിവ് എല്ലാ ഭാഗത്ത് നിന്നും കിട്ടി. ബിജെപിയുടെ അതികായനായ യദ്യൂരപ്പയുടെ നാടാണ് ബെംഗളൂരു. അവിടെ എന്തെങ്കിലും നടക്കണമെങ്കില്‍ യദ്യൂരപ്പ കനിയണം. നല്ലകഥ, തരം കിട്ടിയാല്‍ സുരേന്ദ്രനേയും മേദിയേയും രണ്ട് പറയുന്ന നമ്മള്‍ യദ്യൂരപ്പയുടെ കാല് പിടിക്കാനോ. കോടിയേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറ്റം ചെയ്‌തെങ്കില്‍ തൂക്കിക്കൊല്ലുന്നെങ്കില്‍ കൊന്നോട്ടെ.

ഇതൊക്കെ മേനി പറയാന്‍ കൊള്ളാമെങ്കിലും പാവം പയ്യന് സഹിക്കാന്‍ കഴിയുന്നില്ല. ചോദ്യംചെയ്യലിനിടെ ദേഹോപദ്രവം ഏല്‍പിച്ചോയെന്ന സംശയം ബിനീഷ് കോടിയേരിയും വക്കീലന്‍മാരും തന്നെ സംശയം ചോദിക്കുന്നുണ്ട്. ഇഡിക്ക് പിന്നാലെ എന്‍ഐഎയും എന്‍സിബിയും ബിനീഷിന്റെ പുറകില്‍ തന്നെയുണ്ട്. അടുത്ത കാലത്തൊന്നും പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള നടപടികളാണ് ഇവര്‍ സ്വീകരിക്കുന്നത്.

തുടര്‍ച്ചയായ നാലാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രി പരിശോധനയ്ക്കു ശേഷം രാത്രിയോടെയാണ് വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റിയത്. വൈകിട്ട് നാലരയോടെ ബൗറിങ് ആശുപത്രിയില്‍ എത്തിച്ച ബിനീഷിനെ പരിശോധനകള്‍ക്കുശേഷം രാത്രി 9.30 നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിക്കാന്‍ ഇഡി സമ്മര്‍ദം ചെലുത്തുകയാണെന്ന്, സ്‌കാനിങ്ങിനായി ആശുപത്രിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനിടെ ബിനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

സഹോദരന്‍ ബിനോയിയും അഭിഭാഷകരും എത്തിയിരുന്നു. വ്യാഴാഴ്ച മുതല്‍ 36 മണിക്കൂറാണു ബിനീഷിനെ ചോദ്യം ചെയ്തത്. നടുവേദനയുമുണ്ടെന്ന് ബിനീഷ് അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റഡി വൈകിട്ട് അഞ്ചിന് അവസാനിക്കുമെന്നതിനാല്‍ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നു ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ചോദ്യംചെയ്യലിനിടെ ദേഹോപദ്രവം ഏല്‍പിച്ചോയെന്ന ആശങ്കയും ഇവര്‍ ഉന്നയിച്ചു. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാല്‍ നിയമക്കുരുക്കു മുറുകുമെന്ന അഭ്യൂഹത്തിനിടെയാണു ബിനീഷ് ചികിത്സ തേടിയത്.

കേരളത്തില്‍ വച്ചാണ് പയ്യനെ ഇഡി പിടികൂടിയെങ്കില്‍ നമ്മുടെ കണ്‍വെട്ടത്ത് നമ്മുടെ ജയിലില്‍ തന്നെ കഴിയാമായിരുന്നു. ഇപ്പോള്‍ പഴയ കൊഴക്കട്ടയൊന്നുമല്ല. നല്ല രസികന്‍ ഭക്ഷണമാ. പിന്നെ വേണ്ടപ്പെട്ടവനും കൂടിയാകുമ്പോള്‍ പറയേണ്ടല്ലോ. എല്ലാം നശിപ്പിച്ചത് പയ്യന്റെ എടുത്ത് ചാട്ടമാണ്. എന്തിന് ബംഗളൂരുവില്‍ പോയി ഇഡിയുടെ വായില്‍ ചാടിയെന്നാണ് അരിയാഹാരം കഴിക്കുന്ന പാവം സഖാക്കള്‍ ചോദിക്കുന്നത്. ഇനിയിപ്പോ യദ്യൂരപ്പയുടെ നാട്ടിലാണുള്ളത്. ഇനി യദ്യൂരപ്പാ വാപ്പാ എന്ന് വിളിക്കാതെ ഒരു രക്ഷയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends