Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒന്നൊന്നായി... പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതികള്‍ പലതും നടപ്പിലാക്കിയത് വന്‍കിട അഴിമതികള്‍ നടത്താനാണെന്ന സംശയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍

02 NOVEMBER 2020 09:24 AM IST
മലയാളി വാര്‍ത്ത

ശിവശങ്കറിനെ കൂടാതെ നിരവധി ഐ. എ. എസ്. ഉദ്യോഗസ്ഥര്‍ അഴിമതിയുടെ ഭാഗമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. ഇവര്‍ക്കെല്ലാം ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുടെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ കോടി കണക്കിന് രൂപയുടെ അഴിമതി നടത്താന്‍ കഴിയില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിചാരിക്കുന്നത്.

അതു കൊണ്ടാണ് സ്വര്‍ണകടത്ത് കേസിന് പിന്നാലെ വന്‍കിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങള്‍ ആണ് നല്‍കേണ്ടത്.

നാല് പദധതികളും മുടങ്ങാനാണ് സാധ്യത.അഴിമതി പിടിക്കപ്പെട്ടാല്‍ പദധതികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയ ഏജന്‍സികള്‍ക്ക് തീര്‍ച്ചയായും ആവശ്യപ്പെടാം. നാല് വന്‍കിട പദ്ധതികളിലും കോടി കണക്കില്‍ രൂപയുടെ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. നാല് പദധതികള്‍ കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന മറ്റ് പദധതികളിലും ദേശീയ ഏജന്‍സികള്‍ അഴിമതി മണക്കുന്നുണ്ട്.

വന്‍കിട പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്ക് കത്ത് കിട്ടിയതോടെ മുഖ്യമന്ത്രിയുടെ ചങ്കിടി കൂടിയെന്നാണ് വിവരം.

സ്വപ്ന പദ്ധതികളുടെ മറവില്‍ ശിവശങ്കറും സി പി എമ്മുമായി ബന്ധപ്പെട്ട ചിലര്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടവും നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചു. ഇതില്‍ ഐ. എ. എസ്. ഉദ്യോഗസ്ഥരുമുണ്ട്. ഐ. എ. എസ്. ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിവിധ സര്‍ക്കാര്‍ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും അഴിമതിയുടെ ഭാഗമാണ്. അവരുടെ പൂര്‍ണ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് നീളുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കളെ കുറിച്ചും എന്‍ഫോസ്‌മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകള്‍, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന നടക്കുന്നത്. സ്വന്തം പേരില്‍ ലോക്കര്‍ അടക്കം ഉണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ വന്‍കിട പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും സഹകരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.

പിണറായി സര്‍ക്കാരില്‍ അഴിമതി വ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതിയുടെ വിശദാംശങ്ങള്‍ 2018 ഫെബ്രുവരിയില്‍ വിജിലന്‍സ് പുറത്തുവിട്ടിരുന്നു. 2016 മുതല്‍ 2018 വരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കെണിയില്‍ കുടുങ്ങിയത് 764 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. തിരുവനന്തപുരമായിരുന്നു തൊട്ടുപിന്നില്‍ : 111.

അതേസമയം അഴിമതി കാണിക്കുന്നവര്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് 2019 ഒക്ടോബര്‍ 19 ന് മുഖ്യമന്ത്രി പറഞ്ഞതോര്‍ത്ത് കേരളം ഇപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്. മട്ടന്നൂര്‍ നഗരസഭയുടെ ഗവ. സ്പഷ്യാലിറ്റി ആശുപത്രിയുടെയും റവന്യുടവറിന്റെയും ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്. അഴിമതിക്കാര്‍ സര്‍ക്കാര്‍ പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസുകളില്‍ വരുന്ന ആളുകളുടെ ആവശ്യം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹത്തെ ചക്ഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മറുപടിയായി കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നത് മുഖ്യമന്ത്രിയാണെണ് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അഴിമതികാരനായി മാറിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends