Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ചോദ്യം ഉയരുമ്പോള്‍... വന്‍കിട പദ്ധതികള്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കണ്‍സര്‍ട്ടിന്‍സുമാരായ വിദേശ ഏജന്‍സികളെ കുറിച്ച് സിബിഐ അന്വേഷണം വരുമോ? കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

02 NOVEMBER 2020 09:27 AM IST
മലയാളി വാര്‍ത്ത

കേരളത്തെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടന്നതെന്ന് കരുതി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ പ്രൈവറ്റെസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൂര്‍ണപിന്തുണ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

കേരളത്തിന് പുറത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന്റെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സി ബി ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളത്തില്‍ പിന്‍വലിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാനും ആലോചനയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് എത്രയും വേഗം പൊതുസമ്മതം റദ്ദാക്കാന്‍ കേരള സര്‍ക്കാരും നടപടി തുടങ്ങി. എന്നാല്‍ സി ബി ഐക്ക് നല്‍കിയ അനുമതി പിന്‍വലിക്കുമ്പോള്‍ അത് ലാവ്‌ലിന്‍ കേസില്‍ തനിക്ക് തിരിച്ചടിയാവുമോ എന്ന ഭയം പിണറായിക്കുണ്ട്. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വിഷയം വന്നെങ്കിലും അതില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതു അതുകൊണ്ടാണ് .

എം. ശിവശങ്കറില്‍നിന്ന് സര്‍ക്കാര്‍ പദ്ധതികളിലേക്കും കണ്‍സള്‍ട്ടന്‍സികളില്‍നിന്ന് കമ്മിഷന്‍ ഉറവിടത്തിലേക്കും അന്വേഷണത്തിന്റെ പരിധി നീട്ടുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായപ്പോള്‍ രൂപംനല്‍കിയ പദ്ധതികളുടെ പിന്നാമ്പുറങ്ങളാണ് അന്വേഷണസംഘം തേടുന്നത്. ശിവശങ്കറിന് പിന്നില്‍ സര്‍ക്കാരിലെ ഉന്നതന്‍മാര്‍ ഉണ്ടെന്നാണ് എന്‍ഫോഴ്‌സമെന്റ് കരുതുന്നത്.

െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സിയുടെ പങ്കും കണ്‍സള്‍ട്ടന്‍സി ഇടപാടിലെ ദുരൂഹതയും കണ്ടെത്തുകയാണ് സി ബി ഐ അന്വേഷണത്തിന്റെ ലക്ഷ്യം. സ്വപ്നാ സുരേഷിന് ഐ.ടി.വകുപ്പിനുകീഴില്‍ ജോലി നല്‍കിയത് പി.ഡബ്ല്യു.സി. എന്ന കണ്‍സള്‍ട്ടന്‍സി കമ്പനി വഴിയാണ്. വഴിവിട്ട ഇടപാടിന് വഴിയൊരുക്കുന്ന ഏജന്‍സി എന്ന നിലയില്‍ പി.ഡബ്ല്യു.സി. പ്രവര്‍ത്തിച്ചുവെന്ന സംശയം ബലപ്പെടുത്തിയ ആദ്യനടപടിയായിരുന്നു ഇത്. എന്നാല്‍, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ശിവശങ്കറിന്റെ അടുപ്പവും കമ്മിഷന്‍ ഇടപാടുമാണ് മറ്റ് പദ്ധതികളെക്കൂടി സംശയത്തിലാക്കിയത്. ഇതിലെല്ലാം പി.ഡബ്ല്യു.സി.യുടെ സാന്നിധ്യവുമുണ്ട്.

സ്വപ്ന സുരേഷിനെ ശിവശങ്കറിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നാണ് ആരോപണം. െ്രെപസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സിന് പിന്നില്‍ മുഖ്യമന്ത്രിയുണ്ടോ എന്നും അന്വേഷിക്കും. ശിവശങ്കര്‍ ഒപ്പിട്ടാല്‍ ഫയലില്‍ തീരുമാനമാകില്ല. അതിന് വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും കാണണം. വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതിയും ആവശ്യമാണ്.

ഗതാഗതവകുപ്പിന് കീഴില്‍ നടപ്പാക്കുന്ന ഇമൊബിലിറ്റി പദ്ധതിയുടെ ഫയല്‍ തുറക്കുന്നത് ഐ.ടി.വകുപ്പില്‍നിന്ന് ശിവശങ്കറാണ്. ഇത് നിയപരമായി തെറ്റാണ്. വകുപ്പുമന്ത്രി ശശീന്ദ്രന്‍ ഇക്കാര്യം അറിഞ്ഞില്ലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ശശീന്ദ്രന് ശിവശങ്കരനെ തിരുത്താനായില്ല. വൈദ്യുത ബസ് നിര്‍മാണത്തിന് സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണയുണ്ടാക്കുന്നത് ഒരു ടെന്‍ഡര്‍നടപടി പോലും ഉണ്ടായില്ല. ഹെസ്സിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരുപഠനം നടത്തിയിട്ടുണ്ടോയെന്നും ധനവകുപ്പ് അന്വേഷിച്ചിരുന്നു. എന്നാല്‍ തോമസ് ഐസക്കിന്റെ എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് സാധ്യതാപഠനത്തിന് പി.ഡബ്ല്യു.സി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുന്നത്. ഇതിലും ടെന്‍ഡറില്ല. മാത്രവുമല്ല, പി.ഡബ്ല്യു.സി.യോട് കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയുമാണ് ചെയ്തത്.

ഇമൊബിലിറ്റിക്കൊപ്പം മറ്റ് മൂന്ന് പദ്ധതികളിലെ ഇടപാടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിക്കുന്നത്. ഇതിലെല്ലാം വിദേശ കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെയും പങ്കാളിത്തമുണ്ട്. ഇവയെല്ലാം ഐ.ടി.വകുപ്പിന്റെ നേതൃത്വത്തിലും ശിവശങ്കറിന്റെ കാര്‍മികത്വത്തിലും നടന്നതാണ്. പി.ഡബ്ല്യു.സി.വഴി സ്വപ്നയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ വന്‍കിട സാധ്യതകള്‍ തുറന്നു കൊടുത്തത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. അതിനാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ നിയന്ത്രണങ്ങള്‍ക്കുപുറത്ത് കമ്മിഷന്‍ ഇടപാടിന്റെ സാധ്യത തുറന്നിടാനുള്ള പ്രവര്‍ത്തനം ഈ പദ്ധതികളില്‍ ശിവശങ്കര്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

എന്നാല്‍, ഈ പദ്ധതികളിലൊന്നും വഴിവിട്ട നീക്കത്തിന് സര്‍ക്കാര്‍ അവസരം നല്‍കിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. കെഫോണ്‍ പദ്ധതി ടെന്‍ഡര്‍ നടപടിയെല്ലാം പൂര്‍ത്തിയാക്കിയാണ് നടപ്പാക്കുന്നത്. ഇമൊബിലിറ്റി പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. വിദേശ കമ്പനിയുമായി ധാരണയുണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പദ്ധതികളെയോ സര്‍ക്കാരിനെയോ ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. അതിന് മുമ്പ് സിബി ഐ അന്വേഷണം തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends