തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് രോഗി ആത്മഹത്യ ചെയ്തു

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് രോഗി തൂങ്ങി മരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നത്. 58 വയസ്സായിരുന്നു ഇയാള്‍ക്ക്. ചൊവ്വാഴ്ച രാവിലെയാണ് ശ്രീനിവാസനെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്.പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇവര്‍ക്ക്. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha























