Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വനിതാ മിത്രകേന്ദ്രത്തിന്റെ ഉദ്ഘാടനം; സംസ്ഥാന വനിത വികസ കോര്‍പറേഷന്റെ നേതൃത്വത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിതമായി, ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

02 NOVEMBER 2020 05:54 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വനിത വികസ കോര്‍പറേഷന്റെ നേതൃത്വത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച വനിതാ മിത്രകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 8 കോടി രൂപ ചിലവഴിച്ചാണ് വനിതാ മിത്ര കേന്ദ്രം ആരംഭിച്ചത്.

പട്ടണത്തില്‍ ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സ്ഥിരമായി താമസിക്കേണ്ടി വരുന്ന വനിതകള്‍ക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ മിത്രകേന്ദ്രം സജ്ജമാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മൂന്ന് നിലകളിലായി 22,100 ചതുരശ്ര അടി വിസ്തീര്‍ഇത്തില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ ഒന്നും രണ്ടും നിലകളിലായി 85 വനിതകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. താഴെ നിലയില്‍ അടുക്കള, സ്‌റ്റോര്‍, വാര്‍ഡന്‍ റൂം, ഓഫീസ്, റിക്രിയേഷന്‍ ഏരിയ, ഡേ കെയര്‍ എന്നിങ്ങനെയുള്ള പൊതുസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ഹോസ്റ്റല്‍ വനിതകളുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിടുന്നതോടൊപ്പം വനിതാ ശാക്തീകരണ രംഗത്ത് മറ്റൊരു മികച്ച പദ്ധതിയായിത്തീരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകളുടെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി മികച്ച പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു. ഇവയില്‍ എടുത്തു പറയേണ്ട മികച്ച മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വനിതാ വികസന കോര്‍പ്പറേഷന്‍ പെരിന്തല്‍മണ്ണ നഗരസഭയുമായി സഹകരിച്ച് പൂര്‍ത്തീകരിച്ച നവീന മാതൃകയിലുള്ള വനിതാ മിത്ര കേന്ദ്രം. വനിത വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഉടനീളമുള്ള 8 വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളുടെ നടത്തിപ്പുകാര്‍ കൂടിയാണ്.

വനിത വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭ്യമാകാനും നൈപുണി വികസനത്തിനുമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി ഊരുകളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഷീ പാഡ്, ഷീ ടോയിലറ്റ് തുടങ്ങിയ പദ്ധതികള്‍ വിപുലമാക്കി. എല്ലാ ജില്ലകളിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, സ്ത്രീകള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്ര 181 എന്ന ഹെല്‍പ് ലൈന്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് വനിത വികസന കോര്‍പറേഷന്‍ മുഖേന നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ സ്വാഗതമാശംസിച്ചു. കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു റിപ്പോര്‍ട്ടവതരിപ്പിച്ചു. എച്ച്.എല്‍.എല്‍. ചെയര്‍മാനും എം.ഡിയുമായ ബെജി ജോര്‍ജ്, വനിത കമ്മീഷന്‍ മെമ്പര്‍ ഇ.എം. രാധ, കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.പി. സുമതി, വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends