'ആ തീവെട്ടിക്കൊള്ള ഇനി അനുവദിക്കില്ല' ; സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് അമിതവേഗതയ്ക്ക് പിഴ ഈടാക്കരുതെന്ന് കേരള ഹൈക്കോടതി

സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. മോട്ടോര്‍വാഹനനിയമത്തിന് വിരുദ്ധമായി കേരളത്തില്‍ അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നു എന്നാരോപിച്ച് അഭിഭാഷകനായ സിജു കമലാസനന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മോട്ടോര്‍വാഹന നിയമപ്രകാരം ഓരോ റോഡിലും വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണം. എന്നാല്‍ കേരളത്തിലെ റോഡുകളില്‍ ഇത്തരത്തിലുള്ള സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍ കുറവാണ്. പരമാവധി വേഗതയെക്കുറിച്ച് അറിയാതെ ഡ്രൈവര്‍മാര്‍ സ്പീഡ് ക്യാമറകളില്‍ പതിയുകയും പിഴ ഈടാക്കിയുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
നിയമപ്രകാരം പിഴ ഈടാക്കാനുള്ള അധികാരം പൊലീസിന്റെ ട്രാഫിക്ക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടി്ക്കാട്ടിയിരുന്നു. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഈ ഹര്‍ജി പരിഗണിച്ച് സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത് തടഞ്ഞത്.
https://www.facebook.com/Malayalivartha