കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?

ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ വിപഞ്ചികയുടെ അമ്മ പ്രതികരിച്ചിരിക്കുകയാണ്. അമ്മയുടെ പ്രതികരണം ഇങ്ങനെ ;-
കേന്ദ്രമന്ത്രിമാരോട് സംസാരിച്ചു. ഭരണാധികാരികൾ ഒപ്പം നിന്നു എന്നും 'അമ്മ പ്രതികരിച്ചു. വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം നടത്താൻ നിതീഷും കുടുംബവും ശ്രമിച്ചു . വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെയായിരുന്നു ഈ ശ്രമം നടത്തിയത്. സംസ്കരം ഷാർജയിൽ നടത്താൻ ശ്രമിച്ചതിൽ ദുരൂഹത ഉണ്ടെന്നും കുടുംബം പറഞ്ഞു.
കുഞ്ഞിൻറെ മൃതദേഹം സംസ്‌കരിക്കാനായി നിധീഷും കുടുംബവും സ്‌മാശനത്തിൽ എത്തിയിരുന്നു. ഈ സമയത്താണ് കോൺസുലേറ്റിൽ നിന്നും നിധീഷിന് ഫോൺവിളി എത്തിയത്. ഇതിനെ തുടർന്ന് കുഞ്ഞിൻറെ മൃതദേഹം തിരികെ കൊണ്ടുപോകുകയായിരുന്നു.
അതേസമയം ജനിച്ച മണ്ണിൽ മക്കളെ സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു. ഷാർജയിൽ സംസ്‌കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്കാരം നാട്ടിൽ നടത്തണം എന്നാണ് അമ്മ വ്യക്തമാക്കുന്നത്. നീതിക്കായുള്ള നിയമ പോരാട്ടം തുടരും. വിശ്വാസ പ്രകാരം വേണം സംസ്കാര ചടങ്ങുകൾ എന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha