ശിവശങ്കറിനും ഫോണ്‍ നല്‍കി... സ്വപ്നസുരേഷിന്റെ മൊഴി പുറത്ത്; നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ടു ഫോണുകള്‍ മാത്രം

യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോണ്‍ നല്‍കിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്. നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ടു ഫോണുകള്‍ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കി. എയര്‍ അറേബ്യ കമ്ബനി ഉദ്യോഗസ്ഥന്‍ പത്മനാഭ ശര്‍മ്മ , കോണ്‍സുലേറ്റിന്റെ എഞ്ചിനീയര്‍, എന്നിവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചു. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കോണ്‍സുല്‍ ജനറലാണ് ഫോണ്‍ നല്‍കിയത്.ഇനി കണ്ടെത്താനുള്ള ഫോണും കോണ്‍സുല്‍ ജനറലിന്റെ കൈവശമായിരുന്നു. അത് ആര്‍ക്കാണ് നല്‍കിയത് എന്നറിയില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha