ബിനീഷ് അമ്മയില്‍ നിന്ന് പുറത്തേയ്ക്ക്...മലയാള സിനിമയ്ക്ക് 'അമ്മ'യുണ്ട് അച്ഛനില്ലാത്ത ഒരു കുറവ് കോടിയേരി പുത്രന്റെ അഭിനയം ഓസ്‌കാര്‍ അവാര്‍ഡിലേക്ക്

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി വിഷയം താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും എന്ന് ഒരു വാർത്ത വന്നിട്ടുണ്ട്. ഇപ്പോൾ സിനിമ ഒന്നും ഇല്ലാത്തത് കൊണ്ട് താരരാജാക്കന്മാരും കൊച്ചു രാജാക്കന്മാരും എല്ലാവരും കൂടി ഇരുന്ന് ചർച്ച ചെയ്യട്ടെ. അവർക്ക് സമയം പോകണമല്ലോ. ബിനീഷ് വെള്ളിത്തിരയിലെ താരമാണോ എന്ന് കേൾക്കുമ്പോൾ പലർക്കും അദ്ഭുതമാണ് ഉണ്ടാകുന്നത്.
അപ്പോൾ മലയാള സിനിമയുടെ ഭാവി ആണ് ഇപ്പോൾ ഇ.ഡി.യുടെ കൈയ്യിൽ ഇരിക്കുന്നത്. അല്ലേ? അമ്മ കഴിയുമെങ്കിൽ ഒരു പ്രമേയം പാസ്സാക്കുന്നത് നന്നായിരിക്കും'' പ്രമേയം പാസ്സാക്കി ഇടവേള ബാബുവിൻ്റെ കൈവശം കൊടുത്തു വിട്ടാൽED ബിനീഷിനെ തിരികെ കൊടുത്ത് വിട്ടും എന്നും വരാം. ഇടവേള ബാബുവിന് മറ്റ് പണി ഒന്നും ഇല്ലല്ലോ.ഭാവിയാൽ ഒരു സംസ്ഥാന അവാർഡോ അല്ലെങ്കിൽ ഭരത് അവാർഡോ കിട്ടേണ്ട ഒരു നടൻ ഇങ്ങനെ അകത്തു കിടക്കുമ്പോൾ അമ്മയ്ക്ക് എങ്ങനെ മിണ്ടാതിരിക്കാൻ കഴിയും.? സിനിമയിൽ മുഖം കാണിച്ചിട്ടുള്ള എല്ലാവരും അമ്മയിൽ അംഗമാകുമോ? ബിനീഷ് അമ്മയിൽ അംഗത്വം നേടിയത് ഏത് തരത്തിലാണ്.? ബിനീഷ് ഇഡിയുടെ പിടിയിൽ ആയിക്കഴിഞ്ഞിട്ട് ഇത് വരെയും ഒരു പ്രതിഷേധം അമ്മ അറിയിച്ചില്ലല്ലോ? ഒരു മകൻ്റെ കാര്യത്തിൽ അമ്മയക്ക് വലിയ ഉത്തരവാദിത്വം ഇല്ലേ? അമ്മ ഒരു പ്രതിഷേധം അറിയിച്ചാൽ കൊടിയേരിക്ക് ഒരു വലിയ ആശ്വാസം കിട്ടിയേനേ. ബിനീഷിന് നേരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ട് എന്നും വാർത്തയിൽ പറയുന്നുണ്ട് അപ്പോൾ അത് ഒരു വലിയ തീരാ നഷ്ടമായി മാറുമല്ലോ? അതുല്യനായ ഒരു പ്രതിഭയുടെ നടനത്തെ നിങ്ങൾ ഇല്ലാതാക്കി കളയുരുത്. അമ്മയക്ക് ഒരു മുതൽക്കൂട്ട് ആയി നിൽക്കട്ടെ ബിനീഷ്.കഴിഞ്ഞ ദിവസം ഇ ഡി യുടെ മുൻപിൽ അസാമാന്യമായ അഭിനയ പാടവം ബിനീഷ് പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ വഴി അറിയുകയുണ്ടായി. ഇ സി യുടെ കൈവശം അതിൻ്റെ റെക്കോർഡഡ് പ്രൂഫ് വാങ്ങിയാൽ ഓസ്കാർ അവാർഡിന് വേണമെങ്കിൽ അയക്കാം'
പാർട്ടി പറയുന്നു' ബിനീഷ് കോടിയേരി CPM ൻ്റെ നേതാവല്ല: ബിനീഷിൻ്റെ ത് പാർട്ടി യുമായി ബന്ധപ്പെട്ട കാര്യമേയല്ല എന്നും പറയുന്നുണ്ട്. അത് പോലെ അമ്മയ്ക്കും പറയാം - ബിനിഷിൻ്റെ ബിസിനസ്സിൽ അമ്മയ്ക്കും പങ്കില്ല എന്ന്. ഏതായാലും അന്വേഷണം മലയാള സിനിമയിലേക്കും വരുന്നുണ്ട്.
ഇനി അമ്മയിൽ നിന്ന് ഒരു നടനെ പുറത്താക്കിയാൽ ആ നടൻ്റെ ഭാവി തീരുമായിരിക്കും. തിലകൻ്റെ ഭാവിയെ തകർക്കാൻ അമ്മ എന്തെല്ലാം കാണിച്ചു കൂട്ടി എന്നു നമ്മൾക്ക് അറിയാം. ബിനീഷിനെ തള്ളിപ്പറയാൻ പാർട്ടി പോലും മുന്നോട്ട് വന്നിട്ടില്ല. പിന്നെയാണോ അമ്മ ? അമ്മയ്ക്ക് ബിനീഷിനെ ആവശ്യമുണ്ട്. കളളപ്പണവും വെളുപ്പിക്കണമല്ലോ? അമ്മയിൽ നിന്ന് പുറത്താക്കുമോ?അതോ അമ്മയിൽ തുടരുമോ ഇത് ഒന്നും ഇവിടുത്തെ സാധാരണക്കാരന് അറിയണ്ട കാര്യമില്ല. ഇവിടുത്തെ ജനതയക്ക് അറിയേണ്ടത് -ഇത്രയും രാജ്യദ്രോഹ കുറ്റം ചെയ്തവന്ശിക്ഷ കിട്ടുമോ എന്നാണ്. ഇത്രയും കുറ്റം ചെയ്ത ഒരുവൻ്റെ തന്തയാണല്ലോ സംസ്ഥാനം ഭരിക്കുന്ന പാർട്ടി യുടെ സെക്രട്ടറി.
ആ പദവി കൊടിയേരി രാജിവെയ്ക്കുമോ? ഇതാണ് അറിയേണ്ടത്. പിന്നെ നിങ്ങൾ ഈ പറയുന്ന അല്ലെങ്കിൽ കൊണ്ടു നടക്കുന്ന അമ്മ എല്ലാം ഉണ്ടായത് ഇവിടുത്തെ സാധാരണക്കാരൻ ഉണ്ടാക്കുന്നതിൻ്റെ ഒരു വിഹിതം തിയറ്ററിൽ കൊടുത്തത് കൊണ്ടാണ്. കഴിവുളള പ്രതിഭകളെ നിങ്ങൾ പുറത്തുചാടിക്കും അതിന്നുള്ള തെളിവായിരുന്നല്ലോ തിലകൻ.
"https://www.facebook.com/Malayalivartha