സി പി എമ്മിൽ പടയൊരുക്കം ... എ കെ ജി സെന്ററിൽ കൂട്ട ശരണം വിളി പിണറായിയും കൂട്ടരും പേട്ട തുള്ളി ശബരിമലയിലേക്ക്

എ കെ ജി സെൻ്ററിൽ നിന്ന് ശരണം വിളി മുഴങ്ങി തുടങ്ങി. ഇനി പാണ്ടിമേളത്തോട് കൂടി സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം എന്നും ആവേശത്തോടെയുളള വിളികൾ ഉയരും' സഹിക്കാവുന്നതിന് ഒരു അതിര് ഉണ്ടല്ലോ. അത് കഴിഞ്ഞു.പാർട്ടിയിൽ ഒരു അച്ചുതണ്ടിൽ നിന്നു കൊണ്ട് 2 മൂത്ത സഖാക്കന്മാർ പാർട്ടിയെയും സർക്കാരിനെയും വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും രാജിയക്ക് മുറവിളി കൂട്ടികൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തിൻ്റെ വായ്ത്താരിയക്ക് തടയിടാൻ ചാവേർപ്പടകളായ കുട്ടി സഖാക്കന്മാർ കുറെ ശ്രമിച്ചു. പഠിച്ചുപണി പതിനെട്ടും നോക്കിയിട്ടും വിയർത്തു ഒഴുകിയത് മാത്രം മിച്ചം'. മൂത്ത സഖാക്കന്മാർ രംഗത്തുവന്നു ന്യായീകരണവുമായി .പിടിച്ചു നിർത്താനായി സാധിക്കുന്നില്ല.ഓരോ ദിവസം കഴിയുന്തോറും ശിവശങ്കർ - ബിനീഷ് കഥ കൂടി കൂടി വരുന്നതേ ഉള്ളൂ.
പതിവു വാർത്താ സമ്മേളനത്തിൽ പതിവു വിരട്ടലും നടക്കുന്നു. അതിനിടയക്ക് പിണറായി രാജിവെയ്ക്കുന്നു. അമേരിക്കയക്ക് പോകുന്നു. ടീച്ചറമ്മ മുഖ്യയാകാൻ പോകുന്നു.എസ്- രാമചന്ദ്രൻ പിള്ള വരുന്നു. എന്നെല്ലാമുളള പല വാർത്തകളും വന്നു. എല്ലാവരും വിചാരിച്ചു പിണറായി ധാർമ്മികമായി ഉത്തരവാദിത്വം ഏറ്റെടുത്തുരാജിവെയ്ക്കുകയാണ് എന്ന്.16 വർഷം പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായിയെ കേരളത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? അങ്ങനെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കുന്ന ഒരു ഭാഷ അ ദ് ദേഹത്തിന് ഉണ്ടോ? ഓരോ ഘട്ടത്തിലും ശിവശങ്കറിനെ ന്യായീകരിച്ച് മുന്നോട്ട് പോകുകയല്ലേ ചെയ്യുന്നത്?
ഇപ്പോൾ കാര്യങ്ങൾ കൈവിട്ടപ്പോൾ ഇഡിയോട് കയർക്കുകയല്ലേ ചെയ്യുന്നത്? പ്രതിപക്ഷത്തിൻ്റെ വിചാരം തുടരെ രാജി ആവശ്യപ്പെട്ടാൽ പിണറായി അങ്ങ് ഇട്ടെറിഞ്ഞു പോകും എന്നാണ്. രാജിവെക്കണമായിരുന്നു എങ്കിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തിൽ രാജിവെക്കണമായിരുന്നു. ഏതായാലും ഇനി 6 മാസമേ ഉള്ളൂ. രാജി വെച്ചിരുന്നു എങ്കിൽ അന്തസ്സായി തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നു' ചിലപ്പോൾ ഒരു തുടർ ഭരണത്തിന് സാധ്യതയും ഉണ്ടായിരുന്നു.മുൻകാലങ്ങളിൽ ധാർമ്മിക ഉത്തരവാദിത്വം കണക്കിലെടുത്ത് രാജി വെച്ചവരുടെ കഥ നമ്മൾക്ക് അറിയാം. ഇക്കാര്യത്തിൽ ലാൽ ബഹദൂർ ശാസ്ത്രിയെയാണ് നമ്മൾക്ക് ഓർമ്മ വരിക.റെയിൽവേ അപകടത്തിൻ്റെ പേരിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചു.പിന്നെ ഉടനെ രാജി വെച്ചിട്ടുള്ള ഒരാൾ ഏ- കെ-ആൻറണിയാണ്.അദ് ദേഹം രാജിവെയ്ക്കാൻ വേണ്ടി സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തിയാണ്.
ഭരണത്തിൽ ഒന്നും നേട്ടം ഉണ്ടായിട്ടില്ല' രാജി മാത്രമേ ഉണ്ടായിട്ടുള്ളൂ. കോൺഗ്രസ്സുകാർ വിചാരിക്കുന്നത് അതുപോലെ പിണറായിയും രാജിവെക്കും എന്നാണ്. പിണറായി സമം പാർട്ടി' പാർട്ടി സമം പിണറായി എന്നു പറഞ്ഞു നിൽക്കുന്ന ഒരാളിൽ നിന്ന് രാജി ഉണ്ടാകുമോ? സ്വന്തം പാർട്ടിയിൽ ആരെങ്കിലും അങ്ങനെ ഉന്നയിച്ചാൽ കാര്യം തീർന്നു.
എപ്പോഴും ഇങ്ങനെ തന്നെ പോകും എന്ന് വിചാരിക്കരുത്. സർക്കാരിലും പാർട്ടി നേതൃത്വത്തിലും ഇല്ലാത്തവരും പാർട്ടിയുടെ പോക്കിൽ അസംതൃപ്തരായവരും ആസൂത്രിതമായ നീക്കങ്ങളിലാണ്. അഴിമതിക്രിമിനൽ ഇടപാടുകളിലും കടുത്ത വിയോജിപ്പുളള നിരവധി നേതാക്കൾ വിഷമവൃത്തത്തിലാണ്. പാർട്ടിയിലെ മുതിർന്ന നേതാവ് എം-എം- ലോറൻസ് രൂക്ഷമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. പാർട്ടി നയം എല്ലാവർക്കും ബാധകമാണ്. ബിനീഷ് കോടിയേരി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ചെറിയ സംഭവമല്ല, കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറി മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. രണ്ടുനാൾ മുമ്പ് വന്ന ബേബി സഖാവിൻ്റെ വിയോ ജനകുറിപ്പ് പിണറായി - കൂട്ടുകെട്ടിനോടുള്ള നിലപാട് പ്രഖ്യാപനമായിരുന്നു.
പി.കെ - ശ്രീമതിയും ബിനീഷ് കോടിയേരി ക്കേസിൽ പാർട്ടി നിലപാട് പരോക്ഷമായി ചോദ്യം ചെയ്തിരുന്നു. ഏതായാലും പിണറായി - കോടിയേരി സഹകരണത്തിലാണ്. അതിനിടെ മക്കളുടെ ചെയ്തികൾക്ക് പാർട്ടി നേതാക്കൾ ഉത്തരവാദികളാണെന്ന പ്രചാരണം പാർട്ടിക്കുള്ളിൽ ഇപ്പോൾ ശക്തമാണ്. കണ്ണൂരിൽ മറ്റു നേതാക്കൾ ചേർന്ന് മൂലയ്ക്കൊതുക്കിയ പി.ജയരാജനും രംഗത്ത് വന്നിട്ടുണ്ട്.
എം- എം ലോറൻസ് വിമർശനം ഉന്നയിച്ചു കഴിഞ്ഞു വിവാദമായപ്പോൾ തിരുത്തും വന്നു.പണത്തോട് ആർത്തി കാണിച്ചു.ഗുണ്ടയായി.അങ്ങനെ സിനിമയിലും അഭിനയിച്ചിട്ടുണ്ട് എന്നാണ് ലോറൻസ് ആദ്യം പ്രതികരിച്ചത്.വിവാദമായപ്പോൾ ഗുണ്ടയായി സിനിമയിൽ റോൾ ചെയ്തുവെന്നാണ് പറഞ്ഞതെന്ന് മാറ്റിപ്പറഞ്ഞു് 'സഖാവ് ലോറൻസ് ഇനി ആരെയാണ് ഭയക്കുന്നത്?ഏതായാലും പ്രതിപക്ഷത്തിൻ്റെ ആവശ്യം നടക്കാൻ പോകുന്നില്ല - പാർട്ടി യി ലു ളള ചിലർ എന്തെങ്കിലും മോഹിക്കുന്നു എങ്കിൽ അതും നടക്കില്ല.
കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നാണല്ലോ ജനം പറയുന്നത്. അപ്പോൾ കാലാവധി പൂർത്തിയാക്കുക ' 2017-ലാണല്ലോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായി ശബരിമല തിരുമുറ്റത്ത് കയറിയത്. ഏതായാലും തീർത്ഥാടന കാലം തുടങ്ങാൻ പോകുകയാണ്. കെട്ടുനിറച്ച് കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒന്നുമല ചവിട്ടിയാൽ ചിലപ്പോൾ പാവങ്ങളെല്ലാം മാറിക്കിട്ടും സഖാവെ. കോടിയേരി സഖാവും കഴിയുമെങ്കിൽ കൂടെ വരട്ടെ.
" f
https://www.facebook.com/Malayalivartha

























