ബിഎസ്എന്‍എല്ലിന്റെ ‘പൂഴിക്കടകന്‍’ ! ജിയോയെ കടത്തി വെട്ടാന്‍ ഉറപ്പിച്ചു തന്നെ .. ഡിസംബര്‍ ഒന്നു മുതൽ വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴ

രാജ്യത്തെ ടെലികോം മേഖലയില്‍ ജിയോയുടെ ആധിപത്യമാണ് ഇപ്പോള്‍ . ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ തലവര തന്നെ മാറ്റിയ റിലയൻസ് ജിയോയുടെ വരവോടെ മറ്റു ടെലികോം കമ്പനികളെല്ലാം പ്രതിസന്ധിയിലായി . കഴിഞ്ഞ കാലയളവിലെ കോള്‍, ഡേറ്റ ഉപയോക്താക്കളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ റിലയന്‍സ് ജിയോ ആരംഭിച്ചത് മുതല്‍ മറ്റ് ടെലികോം ദാതാക്കള്‍ക്കെല്ലാം ക്ഷീണമായിരുന്നു എന്ന് തന്നെ പറയാം.
കാരണം അത്രമേല്‍ പുതിയ വരിക്കാരും ഏറ്റവുമധികം കോള്‍ സമയങ്ങളും എല്ലാം ജിയോ വാരിക്കൂട്ടുകയായിരുന്നു. ഫ്രീ സിം, കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കണക്ഷന്‍ എത്തിക്കാനുള്ള നൂതന ശ്രമങ്ങള്‍ എന്നിവയെല്ലാം ജിയോയുടെ വളര്‍ച്ചയ്ക്ക് കാരണമായി
ജിയോയുടെ മൊബൈൽ താരിഫുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തി ബി.എസ്.എൻ.എൽ ആദ്യം മുതൽ തന്നെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ബിഎസ്എന്‍എല്‍ ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ നിലവിലെ പ്ലാനുകളെല്ലാം നവീകരിക്കുകയാണ് എന്നതാണ് പുതിയ വാർത്ത . പോസ്റ്റ്പെയ്ഡ് പ്ലാനുകളായ 199 രൂപ, 798 രൂപ, 999 രൂപ എന്നിവയ്ക്ക് ഡേറ്റാ റോള്‍ഓവര്‍, ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്.
28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്‌കരിക്കാനും പോകുന്നു. ബിഎസ്എന്‍എലിന്റെ പുതിയ നീക്കം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരള ടെലികോം ആണ്.
ബിഎസ്എന്‍എല്ലിന്റെ 106 രൂപ, 107 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കുന്നുണ്ട്. ഡിസംബര്‍ 1 മുതല്‍ 28 ദിവസത്തില്‍ നിന്ന് 100 ദിവസത്തേക്ക് അതിന്റെ കാലാവധി വര്‍ധിപ്പിക്കും. 106 രൂപ, 107 രൂപ പ്ലാനില്‍ 3 ദിവസത്തേക്ക് 3 ജിബി സൗജന്യ ഡേറ്റ ഉപയോഗിക്കാം.
മുംബൈയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള ദേശീയ റോമിംഗ് ഉള്ള ഏതെങ്കിലും നെറ്റ്വര്‍ക്കിലേക്ക് 100 മിനിറ്റ് സൗജന്യ വോയ്സ് കോള്‍ ചെയ്യാം. 100 ദിവസത്തെ പ്ലാനില്‍ 60 ദിവസത്തേക്ക് സൗജന്യ ബിഎസ്എന്‍എല്‍ ട്യൂണുകളും ലഭിക്കും.
മുമ്പ് എഫ്ആര്‍സി 106 എന്ന് പേരിലുണ്ടായിരുന്നു 106 രൂപ പ്രീപെയ്ഡ് പ്ലാനിനെ പ്രീമിയം പെര്‍ സെക്കന്‍ഡ് പ്ലാന്‍ എന്നും എഫ്ആര്‍സി 107 പ്രീമിയം പെര്‍ മിനിറ്റ് പ്ലാന്‍ എന്നും ഡിസംബര്‍ ഒന്നു മുതല്‍ പുനര്‍നാമകരണം ചെയ്യും.
പാന്‍-ഇന്ത്യാ അടിസ്ഥാനത്തില്‍ പ്ലാനുകള്‍ പരിഷ്‌കരിക്കും. പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികള്‍.
പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ 25 ശതമാനം ഇളവാണ് നല്‍കുന്നത്. നിലവിലുള്ളതും കാര്യമായി സര്‍വീസ് ഉപയോഗിക്കാത്തതുമായ ഉപഭോക്താക്കള്‍ക്ക് 187, 1477 എന്നിവയ്ക്ക് ബിഎസ്എന്‍എല്‍ 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു.
ഗ്രേസ് പിരീഡ് ഓഫര്‍ രണ്ട് പ്ലാനിനും ലഭ്യമാണ്. അതായത് സിം കാലാവധി കഴിഞ്ഞ് 172 ദിവസത്തിനുശേഷം ഈ ഓഫര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഉപയോക്താക്കള്‍ക്ക് അവരുടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ എസ്ടിവി 187 അല്ലെങ്കില്‍ പിവി 1477 ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ഈ ഓഫര്‍ നവംബര്‍ 30 വരെ ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാണ്.
ബിഎസ്എന്‍എല്‍ എസ്ടിവി 187 പ്ലാനില്‍ പരിധിയില്ലാത്ത വോയ്സ് കോളുകള്‍ നല്‍കും. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള സര്‍ക്കിളുകളില്‍ ലോക്കല്‍, എസ്ടിഡി, റോമിങ് സേവനങ്ങള്‍ ലഭിക്കും.
പ്രതിദിനം 2 ജിബി ഡേറ്റയും നല്‍കുന്നു. രണ്ടു ജിബിക്ക് ശേഷം ഡേറ്റാ വേഗം 80 കെബിപിഎസായി കുറയ്ക്കും. പ്രതിദിനം 100 എസ്എംഎസും നല്‍കുന്നുണ്ട്.
പിവി 1499 പ്ലാനില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎന്‍എല്‍ നെറ്റ്വര്‍ക്ക് റോമിംഗ് ഏരിയ ഉള്‍പ്പെടെ ഹോം, നാഷണല്‍ റോമിംഗ് എന്നിവയില്‍ പരിധിയില്ലാത്ത സൗജന്യ വോയ്സ് കോളുകള്‍ ഓഫര്‍ ചെയ്യുന്നു.
ഈ പ്ലാനില്‍ പ്രതിദിനം 100 സൗജന്യ എസ്എംഎസും 24 ജിബിയുടെ അധിക സൗജന്യ ഡേറ്റ നല്‍കുന്നു. പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ആക്ടീവല്ലാത്ത ഉപയോക്താക്കള്‍ക്കുള്ള ഇളവുകള്‍ പ്രകാരം ഈ പ്ലാന്‍ 1199 രൂപയ്ക്ക് ലഭിക്കും.
ഇത് എല്ലാ ഉപയോക്താക്കള്‍ക്കും പ്ലാന്‍ വൗച്ചറായി ലഭ്യമാണ്. എയര്‍ടെലും വി ടെലകോമും അടുത്തിടെ ഇത്തരത്തില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയില്‍ ജിയോയ്ക്കുള്ള അപ്രമാദിത്വത്തിന് പുതിയ ഓഫറുകളിലൂടെ തടയിടാമെന്നാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha