കമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രം!; സംസ്ഥാനത്ത് ഒരു ഡസന്‍ എംഎല്‍എമാര്‍ കൂടി അറസ്റ്റിലാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്

സംസ്ഥാനത്ത് ഒരു ഡസന്‍ എംഎല്‍എമാര്‍ കൂടി അറസ്റ്റിലാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. വിവിധ കേസുകളില്‍ പ്രതികളായ യുഡിഎഫിന്റെ മറ്റ് എംഎല്‍എമാരും സ്വാഭാവികമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും വിജയരാഘവന് പറഞ്ഞു.
കമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണ്. ഇനിയും എംഎല്‍എമാര്‍ അറസ്റ്റിലാകാനുണ്ട്. സോളാര്‍ കേസില്‍ എംഎല്‍എമാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരും അറസ്റ്റിലാകും. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. രാഷ്ട്രീയ തീരുമാനമല്ല ഉണ്ടാവേണ്ടതെന്നും വിജയരാഘവന് പറഞ്ഞു. കമറുദ്ദീന്റെ അഴിമതിക്കു മുസ്ലീം ലീഗ് കൂട്ടുനില്‍ക്കുകയാണ്. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണു ലീഗ് കാണുന്നത്. മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ചു രംഗത്തുവന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലീഗ് ചൂണ്ടിക്കാട്ടുന്ന വഴിയേ പോകുകയല്ലാതെ മറ്റു വഴിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha