ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു... അവിഹിത ബന്ധം എതിര്‍ത്തതിനാല്‍ മകളെയും കൊച്ചുമക്കളേയും അവന്‍ കൊന്നതാണെന്ന് രഹ്നയുടെ പിതാവ്

നിലമ്ബൂരില്‍ വീട്ടിനുള്ളില്‍ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഗുരുതര ആരോപണവുമായി രഹ്നയുടെ പിതാവ് രംഗത്ത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് രഹനയുടെ പിതാവ് രാജന്‍കുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നില്‍ രഹനയുടെ ഭര്‍ത്താവ് ബിനേഷ് ആണെന്നും രാജന്‍കുട്ടി ആരോപിച്ചു.
ബിനേഷിന്റെ ക്വട്ടേഷന്‍ സംഘമാണ് മകളെ കൊന്നത്. ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ രഹന ഇതിനെ എതിര്‍ത്തിരുന്നു. കാമുകിയെ സ്വന്തമാക്കാന്‍ മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാന്‍ ബിനേഷ് അവരെ കൊലപ്പെടുത്തുകയായിരുന്നു. നടന്നത് ആസൂത്രിത കൊലപാതകമാണെന്നും രാജന്‍കുട്ടി വ്യക്തമാക്കി. വാടക വീട്ടിനുള്ളില്‍ രഹനയെ തൂങ്ങിമരിച്ചനിലയിലും മക്കളായ ആദിത്യന്‍, അര്‍ജുന്‍, അനന്തു എന്നിവരെ വിഷം കഴിച്ചനിലയിലും ആണ് കണ്ടെത്തിയത്. ഈ സമയം ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് ബിനേഷ് വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha