മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഇന്നലെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു... രാത്രിയോടെയാണ് അദ്ദേഹം ചോദ്യം ചെയ്യലിനുശേഷം കസ്റ്റംസ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയത്

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഇന്നലെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. രാത്രിയോടെയാണ് അദ്ദേഹം ചോദ്യം ചെയ്യലിനുശേഷം കസ്റ്റംസ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയത്. മതഗ്രന്ഥം, ഭക്ഷ്യക്കിറ്റുകള്‍ എന്നിവയുടെ വിതരണം, യു.എ.ഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് മന്ത്രിയില്‍നിന്ന് ആരാഞ്ഞതെന്നാണ് വിവരം. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യംചെയ്യലിന് കസ്റ്റംസ് ഓഫീസിലെത്തിയത്.
ഉച്ചകഴിഞ്ഞ് ചോദ്യംചെയ്യല്‍ ആരംഭിച്ചു. മന്ത്രി ജലീലിനുവേണ്ടി പ്രത്യേക ചോദ്യാവലിതന്നെ കസ്റ്റംസ് തയ്യാറാക്കിയിരുന്നു. എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നേരത്തെ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു.രണ്ട് ഏജന്‍സികളുടേതില്‍നിന്നും വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയത് എന്നാണ് വിവരം. കോണ്‍സല്‍ ജനറലുമായി മന്ത്രി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് മൊഴി നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha