എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍... രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ് പോലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കള്ളപ്പണ കേസില്‍ നവംബര്‍ ഏഴിനാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നാല് ദിവസംകൂടി നീട്ടിയത്. ബെംഗളുരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടയതിയുടേതായിരുന്നു നടപടി. അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്നാണ് അന്ന് ഇഡി കോടതിയെ അറിയിച്ചത്. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് ഇഡി ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha