നേമത്ത് കളം ഒരുങ്ങുന്നു.... സുരേഷ് ഗോപി നേമത്ത് ഇറങ്ങുന്നു ആക്ഷന്‍ ഹീറോയോ നേരിടാന്‍ ഡോ. ജി.വി. ഹരി എല്‍ഡിഎഫ് ഓടിയൊളിക്കുന്നു

തദ്ദേശ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിൻ്റെ കേളികൊട്ട് ഉയരുന്നതിനിടയിൽ നിയമസഭയിലെ ചില മണ്ഡലങ്ങളിൽ ആരായിരിക്കും വരാൻ പോകുന്നത് എന്ന ചർച്ചയും തുടങ്ങി കഴിഞ്ഞു. അതിലൊരു മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം മണ്ഡലം 'ചരിത്രത്തിൽ ഇടം നേടിയ മണ്ഡലം. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. 2016-ലെ തെരഞ്ഞെടുപ്പിൽ നേമത്തുകാർ ഒരു കാര്യം തീർച്ചപ്പെടുത്തി.രാജേട്ടൻ ഇനിയെങ്കിലും ജയിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ ജയിക്കാനാണ്? ബി ജെ പി കേരളം പിടിക്കാനുള്ള രഥയാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണെന്ന് ബിജെപിക്കാർ പറയുന്നു.
ലോക്സഭയിലേക്ക് ആറു തവണയും നിയമസഭയിലേക്കു പതിനൊന്നു തവണയും മത്സരിച്ച രാജേട്ടൻ ഒടുവിൽ നേമം പിടിച്ചെടുത്തു. അന്ന് മൂന്നാം മത്സരത്തിനിറങ്ങിയ എൽഡിഎഫ് ലെ വി.ശിവൻകുട്ടിയെയും യു ഡി എഫ് സ്ഥാനാർത്ഥി വി - സുരേന്ദ്രൻ പിള്ളയെയുമാണ് രാജഗോപാൽ പരാജയപ്പെടുത്തിയത്.26 കോർപ്പറേഷൻ വാർഡുകൾ നേമം മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിൽ 13 വാർഡുകൾ നേടിയത് ബി ജെ പിയാണ്. എൽ ഡി എഫ് 11 വാർഡുകളും 'യു.ഡി.എഫ് രണ്ടു വാർഡുകളുമാണ് സ്വന്തമാക്കിയത്.2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനേക്കാൾ 18,000ൽപ്പരം വോട്ടുകൾ രാജഗോപാലിന് നേടാൻ കഴിഞ്ഞു.ബി.ഡി.ജെ.എസ്സിൻ്റെ കൂട്ടും ഗുണം ചെയ്തു. യു ഡി എഫ് സ്ഥാനാർത്ഥി അവിടെ ദുർബലനായിരുന്നു - എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചപ്പോഴാണ് സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ്സ് വിടാനുറച്ചത്.വീരേന്ദ്രകുമാറിൻ്റെ ജനതാദൾ (യു) വിൽ നിന്നു വരെ ക്ഷണമുണ്ടായി. ഒടുവിൽ യു ഡി എഫ് സുരേന്ദ്രൻ പിള്ളയക്ക് സീറ്റു നൽകി.84-ൽ പുനലൂർ നിന്നും യു ഡി എഫിനു വേണ്ടി ജയിച്ച സുരേന്ദ്രൻ പിള്ളയുടെ നീക്കം അവസരവാദമെന്നു വോട്ടർമാർ മനസ്സിലാക്കി. അതു കൊണ്ട് തന്നെ ജനം മൂന്നാം സ്ഥാനത്ത് ആക്കി കൊടുക്കുകയും ചെയ്തു.
ഇപ്പോൾ ഇവിടുത്തെ കാര്യം - ഇക്കുറി നേമം മണ്ഡലത്തിൽ ആരൊക്കെയാവും സ്ഥാനാർത്ഥികളാവുക എന്നതാണ്. ബി ജെ പി യെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. സിറ്റിംഗ് സീറ്റ് നിലനിർത്തണം.രാജേട്ടനോടുള്ള ഒരു ബഹുമാനം കൊണ്ട് ജയിപ്പിച്ചതാണ് എന്ന് അന്ന് പലരും പറഞ്ഞു നടന്നു. ബി ജെ പിയിൽ രാജഗോപാൽ ഇനി മത്സരിക്കാനുള്ള സാധ്യതയില്ല. രാജ്യസഭാംഗമായ നടൻ സുരേഷ് ഗോപിതൻ്റെ നടന വൈഭവത്തോടെ നേമത്ത് ഇറങ്ങും ബി ജെ പി നേത്യത്യത്തിനും അതാണ് താൽപ്പര്യം. സുരേഷ് ഗോപിയുടെ മനസ്സിലിരിപ്പ് കൂടി അറിയണം.2019-ൽ ലോക് സഭയിലേക്ക് അദ്ദേഹം തൃശൂരിൽ ഇറങ്ങിയത് വളരെ വൈകിയാണ്.സുരേഷ് ഗോപി ആണെങ്കിൽ അത്തരത്തിൽ കിടപിടിക്കുന്നവരെ രംഗത്ത് ഇറക്കാനും എൽ ഡി എഫും യു ഡി എഫും ശ്രമിക്കുന്നു.
നഗരസഭയിലേക്ക് ഇക്കുറി സീറ്റ് കിട്ടാത്ത യുവനിരയിലെ ഐ.പി. ബിനുവിനെ ഇവിടേക്ക് കൊണ്ടുവരാനാണ് എന്ന് ഒരു വാർത്തയും നാട്ടിലുണ്ട്. തന്നെ തോല്പിച്ച ബിജെപിയെ തിരികെ തോൽപിക്കണമെന്നുള്ള വാശിയോടെ വി.ശിവൻകുട്ടിയും രംഗത്ത് ഉണ്ട്.പക്ഷേ പാർട്ടി ഉണ്ടാക്കിയിരിക്കുന്ന പ്രതിഛായയിൽ കെട്ടിവെച്ചു കാശ് കിട്ടുമോ എന്ന് അറിഞ്ഞാൽ മതി.കഴിഞ്ഞ രണ്ട് തവണയും യു ഡി എഫ് ഘടകകക്ഷി ആയിരുന്ന എൽജെ ഡി യാ ണ് മത്സരിച്ചത്.അത് കൊണ്ട് ഇക്കുറി കോൺഗ്രസ്സ് മത്സരിക്കാനായിട്ടാണ് തീരുമാനം.2006 ൽ എൻ ശക്തൻ മത്സരിക്കുമ്പോൾ 60,884 വോട്ട് കിട്ടി.
2011-ൽ ചാരുവാറയ്ക്ക് 20,248 ' 2016ൽ 13,860 വോട്ടായി കുത്തനെ കുറഞ്ഞു.കോൺഗ്രസ്സ് ഏറെ നാളുകളായി ഈ മണ്ഡലത്തിൽ ഗ്രൗണ്ട് വർക്കുകൾ നടത്തി കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സിൽ നിന്ന് ഡോ-ജി.വി.ഹരിയാണ് ഇപ്പോൾ രംഗത്ത് നിൽക്കുന്നത്. മത്സരം ഏതായാലും ബി ജെ പിയും യു ഡി എഫും തമ്മിൽ ആയിരിക്കും. ഡിസംബറിലെ സെമി ഫൈനലിലെ സൂചനയും പ്രധാനപ്പെട്ടതാണ്.
https://www.facebook.com/Malayalivartha