പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി... രാഷ്ട്രീയക്കാരുടെ പേര് പറയാത്തതിനാലാണ് തന്നെ കുടുക്കിയതെന്ന് ഇഡിയ്‌ക്കെതിരെ സത്യവാങ്മൂലം നല്‍കിയ ശിവശങ്കര്‍ പോലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു തിരിച്ചടിയുണ്ടാകുമെന്ന്; സ്വപ്നയുടെ ഒടുവിലത്തെ മൊഴിയിലൂടെ ശിവശങ്കറിന് കുരുക്കിട്ട് ഇഡി

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് എങ്ങനേയും ജാമ്യം കിട്ടാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ഗുരുതര ആരോപണമാണ് ശിവശങ്കര്‍ ഉയര്‍ത്തിയത്. രാഷ്ട്രീയക്കാരുടെ പേര് പറയാത്തതിനാലാണ് തന്നെ കുടുക്കിയതെന്ന് ഇഡിയ്‌ക്കെതിരെ സത്യവാങ്മൂലം പോലും നല്‍കി. ഇതോടെ ചില രാഷ്ട്രീയക്കാര്‍ക്കും സന്തോഷമായി. ശിവശങ്കറിന് ജാമ്യം കിട്ടിയാല്‍ ചാനലുകളിലൂടെ ആഘോഷിക്കാനിരുന്നതാണ്. എന്നാല്‍ ഇഡി വജ്രായുധം എടുക്കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയുടെ ഒടുവിലത്തെ മൊഴിയിലൂടെയാണ് ശിവശങ്കറിന് ഇഡി കുരുക്കൊരുക്കിയത്. സ്വര്‍ണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നവംബര്‍ പത്തിന് സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ജയിലില്‍ പോയി ചോദ്യംചെയ്ത് മൊഴിയെടുത്തിരുന്നു. ഈ മൊഴിയില്‍ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറില്‍നിന്ന് ലഭിച്ചപണം ശിവശങ്കറിന് നല്‍കിയ കോഴയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രസ്താവിച്ച വിധിയിലും പറയുന്നുണ്ട്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. ഇനി ജാമ്യത്തിനായി എം. ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണോ ലൈഫ് മിഷനിലെ കോഴപ്പണമാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വപ്നയുടെ മൊഴിക്ക് പ്രാധാന്യമുണ്ട്. ഇ.ഡിക്ക് നല്‍കുന്ന മൊഴിക്ക് തെളിവു മൂല്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇനി ഹൈക്കോടതിയിലേക്ക് ഇ.ഡിയുടെ കേസില്‍ ജാമ്യംതേടി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കേണ്ടത്. അടുത്ത ദിവസങ്ങളില്‍ ഇതിനു നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. അതേസമയം വീണ്ടും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കറിന് ജാമ്യം നല്‍കാന്‍ നിയമപരമായി കഴിയുമെങ്കിലും നിലവിലെ വിധിയില്‍ ശിവശങ്കറിന് പ്രതികൂലമായ നിരവധി നിരീക്ഷണങ്ങളുള്ളത് വിനയാകുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണക്കടത്തിനെത്തുടര്‍ന്നു കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ ഒക്ടോബര്‍ 28 നാണ് ശിവശങ്കറിനെ അറസ്റ്റുചെയ്തത്. നിലവിലുള്ള രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനല്ലെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. കുറ്റകൃത്യത്തില്‍ പ്രതിക്കുള്ള പങ്കിന് തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ സമയം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
സ്വപ്നയുടെ ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണവും സ്വര്‍ണവും സ്വര്‍ണക്കടത്തിലൂടെ നേടിയതാണെന്നാണ് തുടക്കം മുതല്‍ ഇ.ഡിയുടെ നിലപാട്. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച വിശദീകരണത്തില്‍ പിടിച്ചെടുത്ത ഒരുകോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനു നല്‍കിയ കോഴയാണെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് ഇ.ഡി വ്യക്തമാക്കി. ഇതാദ്യമായാണ് കോഴപ്പണമാണ് പിടികൂടിയതെന്ന് ഇ.ഡി പറയുന്നത്. ഇക്കാര്യത്തില്‍ ഇ.ഡിയുടെ വിരുദ്ധ നിലപാടുകള്‍ കേസില്‍ കുറ്റക്കാരനല്ലെന്ന വാദം ഉന്നയിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയായി മാറരുതെന്ന് കോടതി പറഞ്ഞു. ലോക്കറിലെ പണം ശിവശങ്കറിന്റെ കോഴപ്പണമാണെന്നും ലൈഫ് മിഷന്റെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ കൈമാറിയിട്ടുണ്ടെന്നും നവംബര്‍ പത്തിലെ സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ആരോപിക്കുന്ന കുറ്റത്തില്‍നിന്നു ലഭിച്ച സമ്പാദ്യമാണോ അതോ ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴയാണോ എന്നു തുടരന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്ന ഇഡിയുടെ നിലപാട് അംഗീകരിച്ചതോടെ ശിവശങ്കരന്‍ പെട്ടുപോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha