സന്തോഷയാത്ര അന്ത്യയാത്രയായി.... അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചു

സങ്കടക്കാഴ്ചയായി....അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചു. ഹൈദരാബാദില്‍ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. അറ്റലാന്റയില്‍ നിന്ന് ഡാലസിലേക്ക് ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറില്‍ ദിശ തെറ്റിവന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി യുഎസില്‍ എത്തിയതായിരുന്നു കുടുംബം.
അപകടത്തില്‍ കാറിന് തീപിടിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ വെന്തുമരിച്ചത്. മൃതദേഹങ്ങള്‍ കത്തിതിരിഞ്ഞതിനാല്‍ തിരിച്ചറിയാനായി ശാസ്ത്രീയമായ പരിശോധനകള്‍ വേണ്ടി വരും. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും. തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
https://www.facebook.com/Malayalivartha