സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം... ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മര്‍ദ്ദമാവുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം.
മാലദ്വീപിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതോടെ ശക്തി കുറയും. കിഴക്കന്‍ അറേബ്യന്‍ കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളിലെ സ്ഥിതിവിവരങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചുവരികയാണ്. ഇടിയോട് കൂടി കനത്ത മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ കാറ്റ് ശക്തമാവുകയും ചെയ്യും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ആരംഭിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ട്.
" f
https://www.facebook.com/Malayalivartha